ഗൗരിയമ്മയുടെ അന്ത്യാഭിലാഷം ഗുണം ചെയ്യുന്നത് സി.പി.എമ്മിനെന്ന് ഗ്രൂപ്പ് നേതാക്കള്‍
ആലപ്പുഴ : വിപ്ലവനായിക ഗൗരിയമ്മയുടെ അന്ത്യാഭിലാഷം ഗുണചെയ്യുന്നത് സി.പി.എമ്മിനെന്ന വാദവുമായി വിഘടിത ജെ.എസ്.എസ് നേതാക്കള്‍ രംഗത്ത്.മരണശേഷം ഭൗതികശരീരം എ.കെ.ജി സെന്ററില്‍ വെക്കണമെന്നാണ് ഗൗരിയമ്മ അറിയിച്ചിട്ടുളളത്.
എന്നാല്‍ ഗൗരിയമ്മയുടെ അഭിലാഷം അഭിഭാഷകരായ അഞ്ചുപേരാണ് ജെ.എസ്.എസ് പിളര്‍ത്തി ഇപ്പോള്‍ അഞ്ചു ജെ.എസ്.എസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഡ്വ. രാജന്‍ ബാബു, അഡ്വ. പി എസ് പ്രദീപ്, അഡ്വ.സംജ്ഞിത്ത്, അഡ്വ. ഗോപന്‍. ഇവരെല്ലാവരും സ്വത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും ഗൗരിയമ്മയെ ഉപേക്ഷിച്ചു പോയവരാണ്. ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന ഗൗരിയമ്മയുടെ സ്വത്തുവകകള്‍ സ്വന്തമാക്കാനുളള ശ്രമത്തിലുമാണിവര്‍.ഇതിനായി അഭിഭാഷകരായ ഇവര്‍ കോടതിയിലും എത്തികഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും പത്തുരൂപ പിരിവെടുത്ത് വാങ്ങിയ സ്വത്താണ് ഇപ്പോള്‍ ഗൗരിയമ്മ കൈയടക്കിയിരിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഗൗരിയമ്മയെ ഉത്തരവാദിത്വം ഏല്‍പ്പിച്ചുവെന്നുമാത്രം. സെക്രട്ടറി മാറിയാല്‍ അവകാശവും താനേ പോകുമെന്നാണ് നേതാക്കളുടെ വാദം.എന്നാല്‍ എ.കെ.ജി സെന്റര്‍ പടുത്തുയര്‍ത്താന്‍ താനും ഇ.എം.എസും ഏറെ പണിപ്പെട്ടിട്ടുണ്ടെന്ന് ഗൗരിയമ്മ വ്യക്തമാക്കിയതായി അടുത്തദിവസങ്ങളില്‍ ഗൗരിയമ്മയെ കൈവിട്ട അഡ്വ. ഗോപന്‍ പറഞ്ഞു. എന്നാല്‍ ഗൗരിയമ്മയുടെ ആഗ്രഹം ഗ്രൂപ്പ് നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിട്ടുളളത്.
ഗൗരിയമ്മയ്ക്ക് നിലവിലുളള പാര്‍ട്ടി ആഫീസ് അടക്കമുളള സ്വത്തുക്കള്‍ സി.പി.എമ്മിന്റെ കൈയിലാണ്. പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം ഏറ്റെടുത്ത് അവിടെ ഡി.വൈ.എഫ്.ഐക്കാരെ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപ്ലവനായികയുടെ അന്ത്യാഭിലാഷം സി.പി.എമ്മിന് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ഇനി കൈയടക്കാനുളളത് കഴക്കൂട്ടത്ത് ഗൗരിയമ്മ ആരംഭിച്ച വിഭിന്നശേഷിക്കാര്‍ക്കായുളള കേന്ദ്രം ആണ്. ഇതിന് മുന്നര ഏക്കര്‍ ഭൂമിയാണുളളത്. മതിപ്പ് വില 100 കോടിയും. ഇപ്പോള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ പുത്തന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് മ്യൂസിയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
മ്യൂസിയമായി കഴിഞ്ഞാല്‍ ഭൂമി സി.പി.എമ്മിന് ലഭിച്ചുവെന്ന് അര്‍ത്ഥമാക്കണമെന്നും നേതാക്കള്‍ പറയുന്നു. ഇതിനിടെ ഗൗരിയമ്മ നല്‍കിയ സ്വത്തുവകകള്‍ക്ക് പ്രത്യുപകാരമായി സി.പി.എം പിന്നോക്കവിഭാഗ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ പദവി ജെ.എസ്.എസ്സിന് നല്‍കിയിരുന്നു. പദവി പങ്കുവെക്കുന്നതില്‍ ഗൗരിയമ്മ കാട്ടിയ രീതിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാര്‍ട്ടി വീണ്ടും പിളര്‍ന്നിരുന്നു. ജെ.എസ്.എസ്സുമായി പുലബന്ധമില്ലാത്ത സഹായിയായ ഒരാള്‍ക്ക് ഗൗരിയമ്മ പദവി നല്‍കിയെന്നാണ് ആരോപണം. അതേസമയം ഗൗരിയമ്മയുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്.
പ്രായാധിക്യം കൊണ്ട് ഓര്‍മ്മയും ആരോഗ്യവും നഷ്ടപ്പെട്ട ഗൗരിയമ്മ ഇപ്പോള്‍ ഏകാന്തവാസം നടത്തുകയാണ്. കൂട്ടിനായി സര്‍ക്കാര്‍ അനുവദിച്ച കാവല്‍ക്കാരനായ പൊലീസുകാരനും.ഏവരാലും ഒറ്റപ്പെട്ട ഗൗരിയമ്മ രാപ്പകലുകള്‍ കഴിക്കുന്നതെങ്ങനെയെന്നതും അജ്ഞാതമാണ്. ഗൗരിയമ്മ പുറത്തറിങ്ങിയാല്‍ മാത്രമെ കാവല്‍ക്കാരനായ പൊലീസുക്കാരന്‍ എന്തെങ്കിലും കാര്യങ്ങള്‍ അറിയാന്‍ കഴിയുകയുളളുവെന്ന സ്ഥിതിയാണ്. മറിച്ച് മുന്‍ക്കൂര്‍ തയ്യാറാക്കിയ യാതൊരു പരിപാടിയും ഇപ്പോള്‍ ഗൗരിയമ്മയെ സംബന്ധിച്ചിടത്തോളം ഇല്ലെന്നു തന്നെ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."