HOME
DETAILS
MAL
മനുഷ്യച്ചങ്ങലക്കായി തൊഴിലുറപ്പ് പദ്ധതി ദുരുപയോഗപ്പെടുത്തി: ബി.ജെ.പി
backup
December 29 2016 | 14:12 PM
കോഴിക്കോട്: സി.പി.എം നോട്ട് നിരോധനത്തിനെതിരേ നടത്തിയ മനുഷ്യച്ചങ്ങലയ്ക്ക് ആളെ കൂട്ടിയത് സര്‍ക്കാര്‍ സംവിധാനവും തൊഴിലുറപ്പ് പദ്ധതിയും ദുരുപയോഗപ്പെടുത്തിയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്. മനുഷ്യച്ചങ്ങലയ്ക്ക് ആളെ കൂട്ടാന്‍ സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഏതാനും ദിവസമായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്താതെ പ്രവര്‍ത്തിക്കുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ മസ്റ്റര്‍ റോളില്‍ ഓപ്പിടുവിച്ച ശേഷം ചങ്ങല പിടിക്കാന്‍ വേണ്ടി വാഹനങ്ങളില്‍ കൊണ്ടുപോയതായും മുരളീധരന് ആരോപിച്ചു. ചില സ്ഥലങ്ങളില്‍ അടുത്ത ദിവസം ഒപ്പിടാന്‍ അവസരം നല്‍കാമെന്ന് ഉറപ്പ് കൊടുത്തിട്ടാണ് അംഗങ്ങളെ മനുഷ്യച്ചങ്ങല പിടിക്കാനായി കൊണ്ടുപോയത്. ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."