HOME
DETAILS
MAL
കര്‍ണാടക സ്വദേശിനിയെ അറബിയ്ക്ക് വില്പന നടത്തിയതായി പരാതി
backup
December 29 2016 | 22:12 PM
കോഴിക്കോട്: ജോലിക്കെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയെ ദമാമിലെ അറബിയ്ക്ക് വില്പന നടത്തിയതായി പരാതി. ഉത്തരമേഖല എ.ഡി.ജി.പിക്ക് കര്‍ണാടകയിലെ കുടക് ജില്ലയിലുള്ള സോമവാര്‍പേട്ട് കുശാല്‍നഗര്‍ സ്വദേശിനിയാണ് പരാതി നല്‍കിത്.
പുതിയറയിലെ ട്രാവല്‍ ഏജന്‍സി വഴിയാണ് തന്നെ ദമാമിലേക്ക് കടത്തിയതെന്നും 10 ലക്ഷം രൂപക്ക് അവിടത്തെ അറബിക്ക് വില്പന നടത്തിയെന്നും പരാതിക്കാരി പറയുന്നു.
മാസങ്ങളോളം അറബി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. രക്ഷപ്പെട്ട് നാട്ടിലെത്തി കസബ പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. പരാതി സ്വീകരിച്ചതായി എ.ഡി.ജി.പിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."