പതിനാലുകാരന് സ്റ്റേഷനില്‍ മര്‍ദനം: വരാപ്പുഴ എസ്.ഐ 10,000 രൂപ നല്‍കണം
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ പതിനാലു വയസ്സുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ സ്റ്റേഷന് ചുമതലയുള്ള എസ്.ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്.
വീഴ്ച വരുത്തുന്നപക്ഷം എസ്.ഐയുടെ ശമ്പളത്തില്‍നിന്ന് പണം ഈടാക്കി നല്‍കണമെന്ന് സംസ്ഥാന പൊലിസ് മേധാവിക്കും എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കും കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലിസ് സ്റ്റേഷനില്‍ കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വരാപ്പുഴ പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഷാരോണ്‍ സി.എസ്സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കമ്മിഷന് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീനാകുരുവിള എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് നിര്‍ദ്ദേശം നല്കി. കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്ക്കുന്ന അമ്മയ്ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ വരാപ്പുഴ എസ്.ഐ മര്‍ദിച്ചെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് കമ്മിഷന് സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടി.
കുടുംബസംബന്ധമായ പ്രശ്നങ്ങളില്‍ ക്രിമിനല്‍ കുറ്റവുമായി ബന്ധപ്പെടാതെയോ കോടതി ഉത്തരവില്ലാതെയോ പൊലിസ് ഇടപെടരുതെന്നും കുട്ടികളെ പൊലിസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തരുതെന്നും വ്യക്തമാക്കി സംസ്ഥാന പൊലിസ് മേധാവി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനകം കമ്മിഷനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."