HOME
DETAILS

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: അഖിലേഷ് യാദവും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  
backup
December 30 2016 | 03:12 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-2

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയായ അഖിലേഷ് യാദവും രംഗത്ത്. ഇന്നലെ സമാജ്‌വാദി പാര്‍ടി അധ്യക്ഷനും അഖിലേഷിന്റെ അഛനുമായ മുലായം സിങ് യാദവ് ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടിരുന്നു

ഇതിനു പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം. ഇതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത വീണ്ടും പരസ്യമായി പുറത്തുവന്നിരിക്കുകയാണ്‌. മുലായത്തിന്റെ പട്ടികയില്‍ അഖിലേഷിന്റെ വിശ്വസ്തരായ പലരെയും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 235 പേരുടെ പട്ടികയുമായി അഖിലേഷ് രംഗത്തെത്തിയത്.

325 പേരടങ്ങുന്ന പട്ടികയാണ് മുലായം പുറത്തു വിട്ടിരുന്നത്. ഇതില്‍ അഖിലേഷ് പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പട്ടികയില്‍ അഖിലേഷിന് വേണ്ടപ്പെട്ട 53 സിറ്റിങ് എം.എല്‍.എമാരുടെ പേര് ഇല്ലായിരുന്നു. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെയും അഖിലേഷ് എതിര്‍ത്തു. ശിവ്പാല്‍ യാദവ് ഇടപെട്ട് തയാറാക്കിയ പട്ടികയെന്ന് പറഞ്ഞാണ് അഖിലേഷിന്റെ അനുകൂലികള്‍ പ്രതിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  3 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  3 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  3 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  3 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  3 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  3 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  3 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  3 months ago