HOME
DETAILS
MAL
യമനില്‍ വിമതരടക്കം 40 മരണം
backup
December 30 2016 | 05:12 AM
സന്‍ആ: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ വിമത വിഭാഗവും ഔദ്യോഗിക സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഹൂതി വിമതര്‍ക്കെതിരേ യമന്‍ സൈന്യം നടത്തിയ മുന്നേറ്റത്തിലാണ് ഇരു ഭാഗത്തുമായി കനത്ത നാശനഷ്ടം സംഭവിച്ചത് . ഇറാന്‍ അനുകൂല ഹൂതികളുടെ ഭാഗത്ത് നിന്നു 28 പേരും യമന്‍ ഔദ്യോഗിക സൈന്യത്തില്‍ നിന്നും 12 പേരുമാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശബ്‌വ, മാരിബ് പ്രവിശ്യകളുടെ അതിര്‍ത്തി പ്രദേശമായ ബൈഹാന്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."