HOME
DETAILS

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചത് 6 ദിനം കൊണ്ട്; ഇല്ലാതായത് പതിനായിരത്തോളം മുസ് ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; സുപ്രിംകോടതിയില്‍ വാദം കേള്‍ക്കും

  
സിയാദ് താഴത്ത്
January 08, 2025 | 1:09 AM

Paloli Committee Scholarships for around 10000 Muslim students have been lost

കൊച്ചി: രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെയും അനുബന്ധമായി കേരളത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെയും ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടത് വെറും ആറ് ദിനം കൊണ്ടുള്ള സര്‍ക്കാര്‍ഉന്നതതല ഗൂഢാലോചനയില്‍.

ഇതിനെതിരേ അഡ്വ.വി.കെ ബീരാന്‍ അധ്യക്ഷനായുള്ള മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചതോടെ പ്രത്യേക അപ്പീല്‍ അനുമതി സുപ്രിംകോടതിയില്‍നിന്നും ലഭിച്ചിരിക്കുകയാണിപ്പോള്‍. പതിനായിരത്തോളം ന്യൂനപക്ഷ മുസ് ലിം വിദ്യാഥികള്‍ക്ക് മാത്രം അര്‍ഹമായിരുന്ന സ്‌കോളര്‍ഷിപ്പ് ഇല്ലാതാവുന്ന തരത്തില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് എസ്. മണികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത് 2021 മെയ് 28നായിരുന്നു.

എന്നാല്‍ ഈ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. മാത്രവുമല്ല, ഇതിനെതിരേ ആരെങ്കിലും സുപ്രിംകോടതിയെ സമീപിക്കാന്‍ ഉള്ള സാധ്യത പോലും ഇല്ലാതാക്കി ഹൈക്കോടതി ഉത്തരവിന്റെ ആറാം ദിനം, 2021 ജൂണ്‍ 4ന് സര്‍വകക്ഷി യോഗത്തിന്റെ പിന്തുണയോടെ പിണറായി സര്‍ക്കാര്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ ഉത്തരവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തവരാരും ഇതിനെതിരേ ശബ്ദിച്ചതുമില്ല. മുസ് ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇല്ലാതാക്കാനായി വലിയ തരത്തിലുള്ള ഗൂഢാലോചനയാണ് ഇതിലൂടെ അരങ്ങേറിയത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ഭൂരിഭാഗവും മുസ് ലിംകള്‍ക്ക് നല്‍കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ചിലര്‍ പ്രചാരണം നടത്തിയതോടെയാണ് 100 ശതമാനവും മുസ് ലിംകള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് നല്‍കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചത്. മാറ്റം വരുത്തിയ 80:20 എന്ന അനുപാതത്തില്‍, അന്യായമായി നടപ്പാക്കിയ ഈ സംവരണത്തിലും തൃപ്തിയാവാതെയാണ് ഇവര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ വീണ്ടും മുസ് ലിം സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടാന്‍ കാരണമായി.
സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുന്ന വിഭാഗത്തില്‍ നിന്നാരും കക്ഷി ചേരാതിരിക്കെ, സിവില്‍ നടപടി ക്രമമനുസരിച്ചുള്ള പത്രപരസ്യം പോലും നല്‍കാതെ കോടതി നിലപാടെടുത്തപ്പോള്‍ മുസ് ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി മാത്രമാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല.

രാജ്യത്തെ ഓരോ ദുര്‍ബല സമുദായത്തിന്റെയും അവസ്ഥ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ ഭരണഘടനപരമായി സാഹചര്യമുള്ള അവസ്ഥയില്‍, മുസ് ലിം വിഭാഗത്തിന്റെ സാമൂഹ്യാവസ്ഥയും പരിഹാരവും കണ്ടെത്താന്‍ മാത്രം നിയോഗിക്കപ്പെട്ടതായിരുന്നു ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയും അനുബന്ധമായി 2017ല്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ എട്ടംഗ സമിതിയായി രൂപീകരിച്ച പാലോളി കമ്മിറ്റിയും. ഈ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2019 മുതലാണ് സംസ്ഥാനത്തെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. മുസ്‌ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തും അവരെക്കുറിച്ച് പഠിച്ചുമാണ് പാലോളി കമ്മിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കുകയോ അത് കമ്മിറ്റിയുടെ ലക്ഷ്യമോ അല്ലായിരുന്നു.

The recommendations of the Justice Sachar Committee, appointed for the upliftment of the Muslim minority community in the country, and the Paloli Committee formed in Kerala in conjunction with it, were thwarted in a high-level government conspiracy lasting just six days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  6 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  6 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  6 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  6 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  6 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  6 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  7 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  7 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago