ഇസ്ലാമിക സഖ്യ സൈന്യത്തില്‍ ഒമാനും
റിയാദ്: ഭീകരതയ്‌ക്കെതിരേ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സഖ്യ സൈന്യത്തില്‍ ജി.സി.സി രാജ്യമായ ഒമാന്‍ അംഗമായി. സഊദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാന് അയച്ച കത്തിലാണ് അറബ് സഖ്യ സൈന്യത്തില്‍ അംഗമാകാന്‍ ഒമാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
ലോകത്തെ വിവിധ മുസ്‌ലിം രാജ്യങ്ങള്‍ അംഗമായുള്ള ഇസ്‌ലാമിക സഖ്യ സൈനത്തിലെ 41ാം അംഗ രാജ്യമായാണ് ഒമാന്‍ ചേര്‍ന്നത്. ആഗോള തലത്തിലുള്ള ഭീകരക്കെതിരേ ഇത് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നു ഒമാന്‍ പ്രതിരോധ മന്ത്രി സയിദ് ബദ്ര്‍ ബിന്‍ സഊദ് അല്‍ ബുസൈദി സഊദിക്കയച്ച കത്തില്‍ വ്യക്തമാക്കിയതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. സഊദിയിലെ ഒമാന്‍ സ്ഥാനപതി മുഖേനയാണ് കത്ത് സഖ്യ നായകരായ സഊദി അധികൃതര്‍ക്ക് കൈമാറിയത്. ഒമാന്റെ കടന്നു വരവ് ഇസ്‌ലാമിക സൈനിക സഖ്യത്തിനു കൂടുതല്‍ കരുത്ത് പകരുന്ന നടപടിയെന്ന് ഇവരുടെ അഭ്യര്‍ഥന സ്വീകരിച്ച സഊദി ഉപ കിരീടാവകാശി പറഞ്ഞു.
2015 ഡിസംബറിലാണ് റിയാദില്‍ വിവിധ മുസ്‌ലിം രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയില്‍ ഇസ്‌ലാമിക സഖ്യ സൈന്യത്തിന് രൂപം നല്‍കിയത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇസ്‌ലാമിക സഖ്യ സൈന്യം തീവ്രവാദ ഭീകരവാദത്തിനെതിരേ യു.എന്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."