പൊന്നാം വെളിയില്‍ മാലിന്യം തള്ളുന്നതായി പരാതി
തുറവൂര്‍: മാലിന്യം തള്ളരുതെന്ന് കാട്ടി പട്ടണക്കാട് പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിന് ചുവട്ടില്‍ മാലിന്യക്കൂമ്പാരം. പൊന്നാം വെളിമാര്ക്കറ്റിലാണ് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചത്.നിര്‍മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്തായതിനാല്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വര്‍ഷങ്ങളായി ചവപ്പുചവറുകളും മാലിന്യങ്ങളും ഇവിടെയാണ് തള്ളിയിരുന്നത്.
ജനങ്ങളുടെ പരാതി ഉയര്‍ന്നപ്പോഴാണ് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചത്.ഇതോടെ മാലിന്യങ്ങള്‍ തള്ളില്ലെന്നു കരുതിയ പഞ്ചായത്ത് അധികൃതരെ ഞെട്ടിച്ച കൊണ്ടാണ് പൊന്നാം വെളിയില്‍ ഇപ്പോള്‍ മാലിന്യ കൂമ്പാരമായി മാറിയത്.മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പട്ടണക്കാട് പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് ജനങ്ങള്‍ക്ക് ആക്ഷേപങ്ങളുണ്ട്. രാത്രിയിലാണ് ധാരാളം വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ട് വന്ന് തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പൊന്നാം വെളിമാര്ക്കറ്റിലും പരിസര പ്രദേശങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് മല്‍സ്യ വില്പന തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.റ്റി.യു.സി) ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കിയാണ് മാര്‍ക്കറ്റ് നവീകരിച്ചത്.
ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്യങ്ങളും അനാശാസ്യ പ്രവര്ത്തനങ്ങളുംവര്ധിച്ചു വരുകയാണ്.ക്യാമറകള്‍ സ്ഥാപിച്ചാല്‍ മാലിന്യങ്ങള്‍ തള്ളുന്നവരെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാന്‍ ഉപകരിക്കുമെന്ന് മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."