പ്ലാസ്റ്റിക് രഹിത ചങ്ങനാശ്ശേരിക്ക് പുതുവര്‍ഷത്തില്‍ തുടക്കം
ചങ്ങനാശ്ശേരി: താലൂക്കു റസിഡന്റ്‌സ് വെല്‍ഫയര്‍ ആന്റ് ചിറ്റബിള്‍ അസോസിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാസറ്റിക് രഹിത ചങ്ങനാശ്ശേരിക്കു പുതുവര്‍ഷത്തില്‍ തുടക്കമാവുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഉപയോഗ ശൂന്യമായ പ്ലാസറ്റിക് ഉല്‍പ്പനങ്ങള്‍ ശേഖരിച്ചു റീസൈക്ലിംങ് യൂണിറ്റുകളില്‍ എത്തിക്കുകയാണ് ആദ്യപടിയായി ചെയ്യുക. ഇതിനായി വീടുകളിലും സ്ഥാപന്്ങ്ങളിലും അജൈവമാലിന്യ ശേഖരണ ക്യാരി ബാഗുകള്‍ നല്‍കും.
പാല്‍,തൈര് കവറുകള്‍ കഴുകി വൃത്തിയാക്കി ഉണക്കിവേണം ഇവയില്‍ നിക്ഷേപിക്കാന്‍. കവര്‍ നിറയുമ്പോള്‍ സംഘാടകരെ അറിയിച്ചാല്‍ അവര്‍ എത്തി ഇവ ശേഖരിക്കും.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പ്രൊഫ.എസ് ആനന്ദക്കുട്ടന്‍, ജി ലക്ഷമണന്‍, മറ്റപ്പള്ളി ശിവശങ്കരപിള്ള, എം എസ് എലിറാവുത്തര്‍, ബാബു ആലപ്പുറത്തുകാട്ടില്‍, അബ്ദുല്‍ നാസര്‍, സാബു കോയിപ്പള്ളി, വിജയകുമാര്‍, എബി ജോസ്, സ്‌കറിയാ ആന്റണി, നിസാം യൂസുഫ് പങ്കെടുത്തു.
ജനുവരി ഒന്നിന് രാവിലെ 9.30ന് മോര്‍ക്കുളങ്ങര ആനന്ദാശ്രമത്തിനു സമീപം നടക്കുന്ന സമ്മേളനം സി എഫ് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന്‍ മാത്യൂ മണമേല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുമാഷൈന്‍, വാഴപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് സണ്ണി മാത്യൂ, സജി തോമസ്, ടി.ജെ മത്തായി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."