സംസ്ഥാനത്തെ പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ല: പി.സി വിഷ്ണുനാഥ്
വെണ്മണി: കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സാധിക്കാത്ത കേരളാ മുഖ്യമന്ത്രി ഗള്‍ഫു നാടുകളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കും എന്ന പ്രലോഭനം അപഹാസ്യമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി.വിഷ്ണുനാഥ് പ്രസ്താവിച്ചു.
ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് നാട്ടില്‍ വന്നാല്‍ ആറുമാസത്തിനകം ജോലിനല്‍കാമെന്ന വാഗ്ദാനമാണ് മുഖ്യമന്ത്രി ഗള്‍ഫുനാടുകളിലെ സന്ദര്‍ശനവേളയില്‍ നല്‍കിയത്. അതേ സമയം കേരളത്തിലെ റേഷന്‍ പൊതുവിതരണമുള്‍പ്പടെ സ്തംഭിച്ച നിലയിലാണ് ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന വാഗ്ദാനങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന് വ്യക്തമാക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു.
കെ.പി.സി.സി ആഹ്വാനം ചെയ്ത സമരപരിപാടി വെണ്മണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ശ്രീകുമാര്‍ കോയിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലജുകുമാര്‍, അഡ്വ. സക്കറിയ പുത്തനിട്ടി, വെണ്മണി സുധാകരന്‍, ഷിബി, റ്റി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."