HOME
DETAILS

സഊദിയില്‍ ന്നും പുറത്തേക്കയയ്ക്കുന്ന പണത്തില്‍ ഗണ്യമായ കുറവ്

  
backup
December 30 2016 | 07:12 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95

 

റിയാദ്: സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അവരുടെ നാടുകളിലേക്കയക്കുന്ന പണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടെ ആറ് ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തു നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നങ്ങളും അടുത്ത കാലത്തായി പലപ്പോഴായി ഉയര്‍ത്തുന്ന ഫീസുകളിലെ വര്‍ദ്ധനവുകളുമാണ് വിദേശികളുടെ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്താന്‍ കാരണം. നവംബറില്‍ വിദേശികള്‍ പുറത്തേക്കയച്ചത് 1211 കോടി റിയാലായിരുന്നു. എന്നാല്‍ തൊട്ടു മുന്‍പത്തെ മാസമായ ഒക്ടോബറില്‍ ഇത് 1282 കോടി റിയാലായിരുന്നു.

ഇതോടൊപ്പം രാജ്യത്തെ സ്വദേശികളും അവരുടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശ രാജ്യങ്ങളിലെക്കയച്ച പണത്തിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരൊറ്റ മാസത്തിനിടക്ക് തന്നെ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ സഊദി പൗരന്മാര്‍ വിദേശ രാജ്യങ്ങളിലേക്ക് 536 കോടി റിയാലാണ് അയച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഇത് 423 കോടി റിയാലായി കുറയുകയാണുണ്ടായത്.

2016 ല്‍ ഇതുവരെ രാജ്യത്തു തൊഴിലെടുക്കുന്ന വിദേശികള്‍ നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ രാജ്യത്തിന് പുറത്തേക്കയച്ചത് 13837 കോടി റിയാലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ നാലു ശതമാനം അഥവാ 548 കോടി റിയാല്‍ കുറവാണിത് . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികള്‍ വിദേശത്തേക്കയച്ച പണത്തിന്റെ അളവ് 14385 കോടി റിയാലായിരുന്നു. എന്നാല്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ രാജ്യത്തിന് പുറത്തേക്കൊഴിക്കുന്ന പണത്തിന്റെ അളവ് ഇതിലും എത്രയോ മടങ്ങു വരുമെന്നാണ് കരുതുന്നത്. ബിനാമി ബിസിനസ്സ് നടത്തിയും മറ്റു അനിയന്തിത മാര്‍ഗ്ഗങ്ങള്‍ വഴിയും രാജ്യത്തിന് പുറത്തേക്ക് പണമൊഴുക്കുന്നത് തടയാനായി സഊദി ഭരണകൂടം അതി ശക്തമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  16 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  16 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  16 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  16 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  16 days ago