നോട്ട് അസാധുവാക്കല്‍: മോദി കുറ്റസമ്മതം നടത്തണമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഏറ്റവും വലിയ വിഢിത്തമായിരുന്നുവെന്ന് പറഞ്ഞ് കുറ്റസമ്മതം നടത്തുകയാണ് മോദി രാഷ്ട്രത്തോടായി ചെയ്യേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍.
പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് കെജ്്‌രിവാള്‍ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്.
നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ വിഢിത്തമായിരുന്നു. കേവലം 50 ദിവസങ്ങള്‍ക്കകം എല്ലാ പ്രതിസന്ധിയും പരിഹരിക്കുമെന്നും മോദി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ജനങ്ങള്‍ കഷ്ടപ്പാടില്‍ നിന്ന് മോചിതരായിട്ടില്ല. റിസര്‍വ് ബാങ്ക് പറയുന്നത് ആവശ്യത്തിന് നോട്ട് ഉണ്ടെന്നാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഇവ ലഭ്യമാകുന്നില്ല. വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിലൂടെ ഉണ്ടായിരിക്കുന്നത്.
സഹാറ-ബിര്‍ള എന്നിവയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയ മോദി ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ തയാറാകാത്തതെന്താണെന്നും കെജ്‌രിവാള്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."