HOME
DETAILS
MAL
ഏക സിവില്‍കോഡ്: ഒപ്പ് ശേഖരണം 2.5 കോടി കവിഞ്ഞു
backup
December 30 2016 | 20:12 PM
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേപോലെ ബാധകമാവുന്ന രീതിയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെരിരേ അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് നടത്തുന്ന ഒപ്പു ശേഖരണം രണ്ടരക്കോടി കവിഞ്ഞു. ഏക സിവില്‍കോഡ് രാജ്യത്തെ മുസ്ലിംകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് ഒപ്പുശേഖരണത്തിന് ആഹ്വാനംചെയ്തത്. ഒപ്പു ശേഖരണത്തിന് ലഭിച്ച വന്‍ ജനപിന്തുണ മോദി സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വാലി റഹ് മാനി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."