നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നീക്കം പരാജയം: വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം പരാജയമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. നോട്ട് അസാധുവാക്കികൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രിയുടെ ധീരമായ നടപടിയാണെന്ന് അവകാശപ്പെട്ട മന്ത്രി പ്രതിപക്ഷം നടത്തികൊണ്ടിരിക്കുന്നത് വെറുതെയുള്ള എതിര്പ്പുമാത്രമാണെന്നും ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിനെ ജനങ്ങള്‍ സ്വീകരിച്ചതാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നീക്കം പൂര്‍ണ പരാജയമായി മാറുന്നതില്‍ അതിശയോക്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
നോട്ട് അസാധുവാക്കലിനെതിരേ ആദ്യം പ്രതിപക്ഷം നടത്തിയത് ഭാരത ബന്ദായിരുന്നു. ഇതിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പിന്നീട് അവര്‍ ആക്രോശ് റാലി നടത്തി. അത് അതിനേക്കാള്‍ ഭീകരമായ പരാജയമായിരുന്നു.
മുന്‍പ്രധാനമന്ത്രി മന്മോഹന് സിങിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ നിന്നും സാമ്പത്തിക സെക്രട്ടറി, ധനകാര്യ മന്ത്രി, പിന്നീട് പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം എത്തിയിട്ടും അദ്ദേഹം രാജ്യത്തെ കള്ളപ്പണം തടയാനായി ഒന്നും ചെയ്തില്ലെന്നും വെങ്കയ്യ നായിഡു വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."