ജില്ലാ കിസാന്‍ മേള 'ഉര്‍വരം' ജനുവരി രണ്ട് മുതല്‍
കോഴിക്കോട്: കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പ്, ആത്മ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.എം.കെ.എസ്.വൈ ജില്ലാ കിസാന്‍ മേള 'ഉര്‍വരം' ജനുവരി രണ്ടു മുതല്‍ നാലുവരെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടാലിടയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ടിനു രാവിലെ 10ന് കൂട്ടാലിട ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ്ദാനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും എക്സിബിഷന് ഉദ്ഘാടനം എം.കെ രാഘവന് എം.പിയും നിര്‍വഹിക്കും. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കൂട്ടാലിട ബസ് സ്റ്റാന്‍ഡ്, ലൈബ്രറി പരിസരം, കോട്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലെ മൂന്നു വേദികളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി രണ്ട് മുതല്‍ നാലു വരെ കൂട്ടാലിട ലൈബ്രറിക്ക് സമീപം കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കും. കാര്‍ഷിക വിഷയങ്ങള്‍ സംബന്ധിച്ച് വിവിധ സെമിനാറുകളും സംഘടിപ്പിക്കും. നാലിനു വൈകിട്ട് നാലിന് ബസ് സ്റ്റാന്‍ഡ് പരിസരത്തെ വേദിയില്‍ നടക്കുന്ന സമാപന സമ്മേളനം സി.പി നാരായണന് എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പുരുഷന് കടലുണ്ടി എം.എല്‍.എ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം. നന്ദിനി, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, കൃഷി അസി. ഡയറക്ടര്‍ പി. അനിത, എം. ചന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."