കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ 10 ബസുകള്‍ ഇന്നലെ സര്‍വിസ് നടത്തിയില്ല
തൊട്ടില്‍പ്പാലം: വിവിധ കാരണങ്ങളാല്‍ കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ഇന്നലെ പത്തോളം ബസുകള്‍ സര്‍വിസ് നടത്തിയില്ല. 16 ഷെഡ്യൂളുകള്‍ മുടങ്ങി. ഡിപ്പോയില്‍ വേണ്ടത്ര ഡ്രൈവര്‍മാരുടെ അഭാവം നിലനില്‍ക്കെ എം.ഡിയുടെ നിര്‍ദേശപ്രകാരം നടന്ന ക്ലാസിസിഫിക്കേഷന്‍ പദവി തിരിക്കലിനെ തുടര്‍ന്നാണ് സര്‍വിസ് മുടക്കമുണ്ടായത്.
കളക്ഷന്‍ പരിഗണിച്ചാണ് ഷെഡ്യൂളുകളില്‍ ക്ലാസിഫിക്കേഷന്‍ പദവി തിരിച്ചത്. ഏറ്റവും മികച്ച കളക്ഷന്‍ ലഭിക്കുന്നത് സൂപ്പര്‍ ക്ലാസ്, അതിന് താഴെ സെക്കന്‍ഡ്ക്ലാസ്, കുറവ് തേര്‍ഡ് ക്ലാസ് എന്നിങ്ങനെ തിരിച്ചയവയില്‍ തേര്‍ഡ് ക്ലാസ് ഷെഡ്യൂളുകളാണ് മുടങ്ങിയത്. പള്ളിയത്ത്, ചൂരണി, വടകര ചെയിന്‍ സര്‍വിസ് മുടങ്ങിയവയില്‍പെടും.
പുലര്‍ച്ചെ 5.20നുള്ള ഏറണാകുളം സര്‍വിസ് ഡ്രൈവര്‍മാരുടെ അഭാവം മൂലം ദിവസങ്ങളായി സര്‍വിസ് നടത്താനാവുന്നില്ല. ഇന്നലത്തെ അപ്രതീക്ഷിത സര്‍വിസ് മുടക്കം യാത്രക്കാരെ സാരമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."