ഫൈസല്‍ വധം: മുസ്ലിം യൂത്ത് ലീഗ് ഉപവാസം നടത്തുന്നു
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വിധിക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഉപവാസ സമരം നടത്തുന്നു. നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് ജനുവരി 5 ന് തിരൂരങ്ങാടി പൊലിസ് സ്റ്റേഷന് മുന്നില്‍ കാലത്ത് 9 മണി മുതല്‍ 5 വരെ ഉപവാസം നടത്തുന്നത്. കേസിലെ പ്രധാന സൂത്രധാരനെന്ന് പറയപ്പെടുന്ന മഠത്തില്‍ നാരായണനടക്കമുള്ളവരെ പിടികൂടാനുണ്ട്. ഫൈസല്‍ കൊലപാതകം ആസൂത്രണം ചെയ്ത തിരൂരിലെ ആര്.എസ്.എസ് കേന്ദ്രം, മേലേപ്പുറം വിദ്യാനികേതന്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസ് തയാറായിട്ടില്ലെന്ന് യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. കൈയെത്തും ദൂരത്തുള്ള പ്രതികളെ പിടിക്കാതെ ചാര്‍ജ്ജ് ഷീറ്റ് വൈകിപ്പിച്ച് കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസ് തന്നെ ഒരുക്കുകയാണ്. ഇത്തരക്കാരെ അന്വേഷണത്തില്‍ നിന്നും മാറ്റി ഊര്‍ജ്ജ്വസ്വലരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏല്‍പ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപവാസത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ തല നേതാക്കള്‍ സംബന്ധിക്കും. യോഗത്തില്‍ യു.എ റസാഖ് അധ്യക്ഷനായി. ജാഫര്‍ പനയത്തില്‍, യു ഷാഫി, ഹക്കീം മൂച്ചിക്കല്‍, സക്കരിയ്യ ഇല്ലിക്കല്‍, കെ അനസ്, കാവുങ്ങല്‍ മൊഹ്യുദ്ധീന്‍, എം.സി അന്‍വര്‍, കെ.കെ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."