മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്തു
കളമശ്ശേരി: കോണ്‍ഗ്രസ്സ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി വിചാരണ നടത്തി. നോര്‍ത്ത് കളമശ്ശേരിയില്‍ നടത്തിയ പൊതു സമ്മേളനത്തിന് ബ്ലോക്ക് പ്രസിഡന്റ് പി.എം വീരാക്കുട്ടി അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ് ഉത്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം ജമാല്‍ മണക്കാടന്‍, ഡി.സി.സി സെക്രട്ടറിമാരായ കെ.വി പോള്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നോട്ട് പിന്‍വലിച്ച് അന്‍പത് ദിവസങ്ങള്‍ കൊണ്ട് രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞു ജനങ്ങളെ വഞ്ചിച്ച മോദിയെ പ്രതീകാത്മക വിചാരണയും നടത്തി. എം എ സലാം, അനസ് കെ എം, അഷ്‌കര്‍ പനയപ്പിള്ളി, അന്‍സാര്‍ തോരേത്ത് എന്നിവരാണ് പ്രതീകാത്മക വിചാരണ കോടതി വേദിയില്‍ എത്തിയത്.
നഗരസഭ ചെയര്‍ പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ കുട്ടി, മണ്ഡലം പ്രസിഡന്റ്മാരായ എ.കെ ബഷീര്‍, വി.കെ ഷാനവാസ്, നേതാക്കളായ റഷീദ് താനത്ത്, എം എം അലിയാര്‍, മുഹമ്മദ് കുഞ്ഞു വെള്ളക്കല്‍, മധു പുറക്കാട്ട്, ടി.എ അബ്ദുല്‍ സലാം, കെ.എം പരീത്, മുഹമ്മദ് കുഞ്ഞു ചവിട്ടിത്തറ, പി വി രാജു, എന്നിവര്‍ പങ്കെടുത്തു.
കോതമംഗലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് ഫാസിസ്റ്റ് ഭരണമാണെന്ന് കെ.പി.സി.സി സെക്രട്ടറി ജയ്‌സന്‍ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എ.ജി.ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു.നഗരസഭാ ചെയര്‍പേഴ്‌സന്‍ മഞ്ജു സിജു,നേതാക്കളായ എം.എം.അബ്ദുള്‍കരീം, എം.എസ്.എല്‍ദോസ്, കെ.പി.റോയി, ഭാനുമതി രാജു, സലിം മംഗലപ്പാറ, അഡ്വ.വി.എം.പീറ്റര്‍, എന്നിവര്‍ പ്രസംഗിച്ചു.
മുവാറ്റുപുഴ: നോട്ട് നിരോധനം അന്‍പത് ദിവസം പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതം അകറ്റാന്‍ നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുവാറ്റുപുഴയില്‍ ജനകീയ കുറ്റവിചാരണ നടത്തി. മോദിക്കെതിരെയുള്ള കുറ്റപത്രം ജനകീയ കോടതിയില്‍ വായിച്ചു കൊണ്ടാണ്ട് കുറ്റവിചാരണ ആരംഭിച്ചത്. അഡ്വ.എന്‍.രമേശ് ക്രോസ് വിസ്താരം നടത്തി. അഡ്വ. പി.എം.റഫീക്ക് കുറ്റപത്രം വായിച്ചു. പ്രതീകാത്മകമായി സംഘടിപ്പിച്ച ചടങ്ങില്‍ ജനകീയ കോടതിയുടെ ജഡ്ജി അഡ്വ.വര്‍ഗീസ് മാത്യു മോദിയെ അധികാര ഭ്രഷ്ടനാക്കാക്കി നാട് കടത്താന്‍ ഉത്തരവിട്ടു. കുറ്റവിചാരണ സമ്മേള ന ത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. പരീത് അദ്ധ്യക്ഷത വഹിച്ചു.മുന്‍ എം.എല്‍.എ.ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ജോയി മാളിയേക്കല്‍, പായിപ്ര കൃഷ്ണന്‍, പി.പി.എല്‍ദോസ് ,പി .വി.കൃഷ്ണന്‍ നായര്‍, ഉല്ലാസ് തോമസ്.ജോസ് പെരമ്പിള്ളിക്കുന്നേല്‍, ഡോളി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."