HOME
DETAILS

അംഗങ്ങള്‍ എത്തിയില്ല; കടുത്തുരുത്തി സഹകരണആശുപത്രി പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി

  
backup
December 31, 2016 | 3:09 AM

%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%9f

കടുത്തുരുത്തി: കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ ഭരണ സമിതി അംഗങ്ങളുടെ കുറവുമൂലം തെരഞ്ഞെടുപ്പ് നടത്താനാവാതെ പിരിഞ്ഞു. പ്രസിഡന്റായിരുന്ന പി.എം മാത്യു രാജി വച്ചതിനെ തുടര്‍ന്നാണു സംസ്ഥാന സഹകരണസംഘം രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ചു ഇന്നലെ തെരഞ്ഞെടുപ്പിന് തിയതി നിശ്ചയിച്ചത്.
ഇതിനായി ഭരണസമിതിയംഗങ്ങളുടെ അനുയോജ്യമായ സമയം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുനുസരിച്ചു കഴിഞ്ഞ 19ന് നടത്തിയ ഭരണസമിതി യോഗത്തില്‍ പങ്കെടുത്തയംഗങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് ഇന്നലെ തീയതി നല്‍കിയത്. പതിമൂന്നംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിലെ ഒരു വനിതാഅംഗം വിദേശത്തായതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു നേരത്തെ തന്നെ അറിയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും എം പദ്മനാഭപിള്ളയും ഉള്‍പെടെ ആറ് പേര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെന്നു നിലവില്‍ പ്രസിഡന്റിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ കണിവേലില്‍ പറഞ്ഞു.
എന്നാല്‍ രാജിവച്ച മുന്‍ പ്രസിഡന്റ് പി.എം മാത്യു ഉള്‍പെടെയുള്ള കോണ്‍ഗ്രസിലെ ആറും പേരും യോഗത്തില്‍ പങ്കെടുത്തില്ല. ഇതേതുടര്‍ന്നു വരണാധികാരിയായിരുന്ന സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറള്‍ വൈക്കത്തിന് കീഴില്‍ വരുന്ന മേവെള്ളൂര്‍ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ഷീബ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കകുയായിരുന്നു. ഇനി വീണ്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനുള്ള തിയതി നിശ്ചയിച്ചു കിട്ടിയാലേ തെരഞ്ഞെടുപ്പ് നടത്താനാവൂ. ഇതിനോടകം വിദേശത്തുള്ള വനിതാ അംഗം കൂടി സ്ഥലത്തെത്തുന്നതോടെ ഭൂരിപക്ഷം ഉറപ്പിച്ചു പ്രസിഡന്റ് പദവി പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  12 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  12 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  12 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  12 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  12 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  12 days ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  12 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  12 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  12 days ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  12 days ago