ഭീകരാക്രമണ ഭീഷണി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രാഈലി പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പുതുവര്‍ഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ത്യയിലെ ഇസ്രാഈല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ഇസ്രാഈലിന്റെ മുന്നറിയിപ്പ്.
ഇസ്രാഈല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസ് മുഖേന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളായ പൂനെ,മുംബൈ,കൊച്ചി,ഗോവ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
പാര്‍ട്ടികളിലും ബീച്ചുകളിലും പുതുവത്സരം ആഘോഷിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വ്യാപാര സമുച്ചയങ്ങള്‍,പൊതുസ്ഥലങ്ങള്‍,ജനങ്ങള്‍ തിങ്ങിക്കൂടുന്ന മറ്റിടങ്ങളിലെല്ലാം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും പൗരന്മാര്‍ അങ്ങോട്ട് പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഇന്ത്യയെ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ മുന്നറിയിപ്പെന്നും ഇസ്രാഈല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."