സ്‌നേഹസ്പര്‍ശം: മേഴ്‌സി ഹോമിന് ഒന്നര ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ നല്‍കി
വടക്കാഞ്ചേരി: പൊലിസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നിരാലംബരായവര്‍ക്ക് ആശ്രയമേകുന്ന പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്‌സി ഹോമിന് കാരുണ്യ വര്‍ഷമായി.
കേരള പൊലിസ് അസോസിയേഷന്‍ തൃശൂര്‍ സിറ്റി ജില്ലാ കമ്മിറ്റിയാണ് സ്‌നേഹസ്പര്‍ശം എന്ന പേരില്‍ കാരുണ്യത്തിന്റെ മഹനീയ മാതൃക തീര്‍ത്തത് പോപ്പ് പോള്‍ മേഴ്‌സി ഹോം അന്തേവാസികളോടൊപ്പം നവവത്സരവും ആഘോഷിച്ചാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മടങ്ങിയത്. തൃശൂര്‍ സിറ്റിയുടെ കീഴിലുള്ള പൊലിസ് സ്റ്റേഷനിലെ ഓഫിസര്‍മാരില്‍ നിന്ന് പിരിച്ചെടുത്ത ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് മേഴ്‌സി ഹോമിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കി.
സിറ്റി പൊലിസ് കമ്മീഷനര്‍ ഡോ. ജെ.ഹിമേന്ദ്രനാഥ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി ബിജു അധ്യക്ഷനായി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സി.പി ത്രേസ്യാമ സാധന സാമഗ്രികള്‍ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍ മധു അമ്പലപുരം, സിറ്റി അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് കമ്മീഷനര്‍ എം.കെ ഗോപാലകൃഷ്ണന്‍, ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷനര്‍ പി.എ ശിവദാസന്‍, ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്‍, ഫാ. ജോജു ആളൂര്‍ എന്നിവര്‍ സംസാരിച്ചു. ബിനു ഡേവീസ് സ്വാഗതവും പി.ആര്‍ കമല്‍ദാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."