വ്യാപാരസ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം അപഹരിച്ച ജീവനക്കാരന് പിടിയില്‍
കട്ടപ്പന: വ്യാപാര സ്ഥാപനത്തില്‍നിന്നു 15 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരന് പിടിയില്‍. ഉടുമ്പന്‍ചോല എ.വി.എം ഹൗസില്‍ വി.എസ്. മാര്‍ഷലി(37)നെയാണ് പൊലിസ് അറസ്റ്റുചെയ്തത്.
കട്ടപ്പനയിലെ വളം കീടനാശിനി വ്യാപാര സ്ഥാപനമായ കെ.ജെ. ജോസഫ് ആന്‍ഡ് കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ ബില്ലില്‍ കൃത്രിമം കാട്ടിയാണ് പണം തട്ടിയത്. വളവും കീടനാശിനിയും ആളുകള്‍ക്ക് എത്തിച്ചുനല്‍കി പണം പിരിച്ച് കമ്പനിയിലടയ്ക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്. പണം കിട്ടാതെ വന്നതോടെ കമ്പനി ആളുകളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തുടര്‍ന്ന് കമ്പനി ഉടമ ഷാജി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ ഉടുമ്പന്‍ചോലയില്‍ നിന്നാണ് മാര്‍ഷലിനെ പൊലിസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കട്ടപ്പന അഡീഷണല്‍ എസ്.ഐ ജോയ്സ് അപ്രേം, എ.എസ്.ഐമാരായ വിനോദ്കുമാര്‍, ജോസ് വര്‍ക്കി, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."