പെന്ഷന് റദ്ദാക്കിയത് പാവങ്ങളെ ശരിയാക്കാന്‍: കെ.പി.എ മജീദ്
കോഴിക്കോട്: എല്ലാം ശരിയാക്കാന്‍ അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ ആറു ലക്ഷത്തോളം സാധാരണക്കാരുടെ പെന്ഷന് റദ്ദാക്കിയത് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പെന്ഷന് വിതരണം കുത്തഴിഞ്ഞിരിക്കുകയാണ്. സെപ്റ്റംബറില്‍ സഹകരണ ബാങ്കുകളും പാര്‍ട്ടി പ്രവര്‍ത്തകരും മുഖേന പെന്ഷന് വിതരണം ചെയ്തതില്‍ നടന്ന അഴിമതിയും അപാകതകളും വന്‍വിവാദമായിരുന്നു. അതിനുശേഷം കഴിഞ്ഞ മൂന്ന് മാസക്കാലം ഒരാള്‍ക്കും പെന്ഷന് വിതരണം ചെയ്തിരുന്നില്ല. വിവാദങ്ങള്‍ക്കൊടുവില്‍ പെന്ഷന് ലിസ്റ്റ് വന്നപ്പോള്‍ ലക്ഷക്കണക്കിന് പേര് പുറത്തായിരിക്കുകയാണ്. സാധാരണ നടപടി പ്രകാരം അര്‍ഹരായവര്‍ക്ക് പെന്ഷന് പുനസ്ഥാപിക്കണമെങ്കില്‍ മാത്രം ആറു മാസത്തിലേറെ സമയം വേണ്ടിവരും. അതിനാല്‍ അര്‍ഹരായവരുടെ പെന്ഷന് നഷ്ടപ്പെടാതെ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."