HOME
DETAILS

അനില്‍ ബൈജല്‍ ഡല്‍ഹി ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

  
backup
January 01 2017 | 05:01 AM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88%e0%b4%9c%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%97%e0%b4%b5%e0%b4%b0

ന്യൂഡല്‍ഹി: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അനില്‍ ബൈജല്‍ ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അപ്രതീക്ഷിതമായി രാജിവച്ച നജീബ് ജങ്ങിനു പകരക്കാരനായാണ് ബൈജല്‍ സ്ഥാനമേറ്റത്.

20-ാമത് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായാണ് 70കാരനായ അനില്‍ ബൈജല്‍ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലെ രാജ്‌നിവാസില്‍ നടന്ന ചങ്ങില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡല്‍ഹി ചീഫ് സെക്രട്ടറി എം.എം കുട്ടി, പ്രതിപക്ഷ നേതാവ് വിജേന്ദ്ര ഗുപ്ത തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അധികാരമേറ്റ ശേഷം പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബൈജല്‍ നന്ദി രേഖപ്പെടുത്തി. ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി ഒന്നിച്ചുപ്രവര്‍ത്തിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ക്രമസമാധാനം, സ്ത്രീസുരക്ഷ, മലിനീകരണം, കെട്ടിട നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്‌നങ്ങളാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നതെന്നും അവ പരിഹരിക്കാനായി ഒന്നിച്ചു പ്രവര്‍ത്തിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ബൈജല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നജീബ് ജങ്ങും ഡല്‍ഹി സര്‍ക്കാരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, വിഷയം എല്ലാവര്‍ക്കും വ്യക്തമാണെന്നും സര്‍ക്കാരുമായി ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
2006ല്‍ നഗരവികസന മന്ത്രാലയത്തിലെ സെക്രട്ടറിയായാണ് അനില്‍ ബൈജല്‍ വിരമിച്ചത്. വാജ്‌പൈ സര്‍ക്കാരില്‍ ആഭ്യന്തര സെക്രട്ടറിയുടെ പദവിയും വഹിച്ചിരുന്നു. നിലവില്‍ വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമാണ് ബൈജല്‍.
കഴിഞ്ഞ മാസം 22നാണ് അപ്രതീക്ഷിതമായി നജീബ് ജങ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി രാജിവച്ചത്. നിരവധി വിഷയങ്ങളില്‍ കെജ്‌രിവാള്‍ സര്‍ക്കാരുമായി അദ്ദേഹം കൊമ്പ് കോര്‍ത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago