കോഴിക്കോട് ഇനി വയോജന സൗഹൃദ നഗരസഭ
കോഴിക്കോട്: കോര്‍പറേഷനെ വയോജന സൗഹൃദ നഗരസഭയായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമവും സുരക്ഷയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോര്പറേഷന് പരിധിയില്‍ വരുന്ന മുഴുവന്‍ വയോജനങ്ങളുടെയും അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും. വയോജനങ്ങള്‍ക്കായി മാതൃകാ വീടുകള്‍, എല്ലാ വാര്‍ഡുകളിലും വൈദ്യ പരിശോധന-പ്രതിരോധ മരുന്ന് വിതരണം ക്ലബുകള്‍ തുടങ്ങിയവ നടത്തും.
ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അനിതാ രാജന്, പി.സി രാജന്, കെ.വി ബാബുരാജ്, ആശാ ശശാങ്കന്, എം.സി അനില്‍കുമാര്‍, എം. രാധാകൃഷ്ണന്, കോര്പറേഷന് പ്രതിപക്ഷ നേതാവ് പി.എം സുരേഷ് ബാബു. കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്, നമ്പിടി നാരായണന്, കിഷന് ചന്ദ്, എന്‍.പി പത്മനാഭന് സംസാരിച്ചു. വയോമിത്രം കോഡിനേറ്റര്‍ കെ. സന്ധ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."