പൊലിസുകാരിയെ പീഡിപ്പിച്ച പൊലിസ് ഡ്രൈവര്‍ അറസ്റ്റില്‍
ചാവക്കാട്: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വനിത പൊലിസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൊലിസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ചേലക്കര പുലാക്കോട് മാളിയേക്കല്‍ പ്രതാപചന്ദ്രനെ(41)യാണ് അറസ്റ്റ് ചെയ്തത്.തൃശ്ശൂര്‍ എ.ആര്‍.ക്യാമ്പിലെ പൊലിസ് ഡ്രൈവറാണ് പ്രതി. 2014-15ലായിരുന്നു സംഭവം. വടക്കേക്കാട് സ്റ്റേഷനിലെ പൊലിസ് ഡ്രൈവറായിരുന്നു പ്രതി. പൊലിസുകാരിയും ഈ സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്.വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പുറമേ സാമ്പത്തികമായും പ്രതി പൊലിസുകാരിയെ ചൂഷണം ചെയ്തതായി പൊലിസ് പറഞ്ഞു. പൊലിസുകാരി പൊലിസ് സൊസൈറ്റിയില്‍ നിന്നും ലോണെടുത്ത്്് പ്രതിക്ക്്് 5.5 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ തുക പല തവണ തിരിച്ചു ചോദിച്ചിട്ടും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. പൊലിസുകാരിയുടെ പരാതിയിലാണ് ചാവക്കാട് പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തത്്്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."