ജലഅതോറിട്ടി ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
തുറവൂര്‍ : ജലഅതോറിട്ടി ഓഫിസ് ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. തുറവൂര്‍ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജലഅതോറിറ്റിയുടെ ഓഫിസാണ് ഇവിടെ നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നത്. ശദ്ധജലക്ഷാമവും ജല മലിനീകരണവും രൂക്ഷമായ ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ എട്ട് പഞ്ചായത്തുകളിലെ ജനങ്ങളുടെ സൗകര്യാര്‍ഥമാണ് ഇവിടെ ഒരു സബ് ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. മുന്‍ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇത് ഇവിടെ നിന്ന് മാറ്റാനുള്ള നീക്കം പുനപ്പരിശോധിക്കണമെന്ന് തുറവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പട്ടു. പ്രസിഡന്റ് കെ.പി വിജയകുമാര്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി സണ്ണി മണലേല്‍, കേരളപ്രദേശ് ജനക്ഷേമ സമിതി പ്രസിഡന്റ് അഞ്ചുതൈക്കല്‍ ബാലചന്ദ്രന്‍ എന്നിവരും ഓഫിസ് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."