HOME
DETAILS
MAL
കുഞ്ഞുകൃഷ്ണന്റെ സംസ്‌കാരം നാളെ
backup
January 03 2017 | 05:01 AM
കൊല്ലം: ഡി.സി.സിയുടെ ആദ്യ വനിതാ അധ്യക്ഷയും കെ.പി.സി.സി ജനറല്‍സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന സരസ്വതി കുഞ്ഞുകൃഷ്ണന്റെ ഭൗതിക ശരീരം ഇന്നു വൈകിട്ട് 4 മുതല്‍ ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലസ് വാര്‍ഡിലെ കളങ്ങരഹൗസില്‍ കൊണ്ടുപോകുന്ന ഭൗതിക ശരീരം 4ന് രാവിലെ 11ന് മുളങ്കാടകം ശ്മാശനത്തില്‍ സംസ്‌കരിക്കും.
ഇന്നു മുതല്‍ 3 ദിവസത്തേക്ക് ഡി.സി.സി ദു:ഖാചരണം നടത്തുന്നതിനാല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. നാളെ ഡി. സി.സി ഓഫീസില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."