HOME
DETAILS

വികസനകുതിപ്പിലേക്ക് കണ്ണൂര്‍

  
backup
January 03 2017 | 07:01 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d

 

കണ്ണൂര്‍: വ്യാവസായിക-വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഇന്‍വെസ്റ്റ് ഇന്‍ നോര്‍ത്ത് മലബാര്‍ മീറ്റ് 'സംരംഭക കൂട്ടായ്മ'. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കൂട്ടായ്മയില്‍ വ്യാവസായിക രംഗത്തെ വളര്‍ച്ചയും പരിപോഷിപ്പിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും പങ്കുവച്ചു. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് ഇന്‍ നോര്‍ത്ത് മലബാര്‍ മീറ്റിന് തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. നിക്ഷേപസംരംഭങ്ങള്‍ യാഥാര്‍ഥ്യമാവാന്‍ സര്‍ക്കാര്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും ഏകജാലക സംവിധാനത്തിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സംരംഭകര്‍ അഭിപ്രായപ്പെട്ടു. മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പങ്കെടുത്തു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സി.വി ദീപക് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി പി ഷാഹിന്‍, കെ.വി ഹനീഷ് സംസാരിച്ചു. കണ്ണൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവരിക്കുന്നതിന്റെ ഭാഗമായി നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവരുടെ പ്രധാന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും...

പി.കെ ശ്രീമതി എം.പി


ജില്ലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇ നിയും വീഴ്ച വരുത്തിയാല്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും. ജില്ലാ ഭരണ നേതൃത്വത്തിന്റെയും സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും കൂട്ടായ്മകൊണ്ടു മാത്രമേ വിജയകരമായ സംരംഭങ്ങളുണ്ടാകൂ. സമയം മുന്നില്‍കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. കാര്‍ഷിക രംഗത്തോടൊപ്പം വിദ്യാഭ്യാസ മേഖലയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. ജില്ലയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് വിപണന സാധ്യതയുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തണം. ചര്‍ച്ചകള്‍ കൊണ്ടു മാത്രം വികസം നടക്കില്ല.

ഇ.പി ജയരാജന്‍ എം.എല്‍.എ


രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ നിക്ഷേപസംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രാധാന്യല്ല. രാജ്യത്തിന്റെ സ്ഥിതി അത്യന്തം സങ്കീര്‍ണമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചിട്ടേ വ്യാവസായിക ചര്‍ച്ച നടത്താന്‍ പാടുള്ളൂ. ജില്ലയുടെ വികസനത്തിനു ദീര്‍ഘ പഠനങ്ങള്‍ അത്യാവശ്യമാണ്. ഏതൊരു പദ്ധതി ആരംഭിക്കുമ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കണം. ഏഴിമലയിലും കണ്ണൂരിലും പട്ടാള ക്യാംപുകള്‍ കൊണ്ടുവന്നതില്‍ വീഴ്ച പറ്റി. ജനങ്ങള്‍ക്കു വഴിനടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി ഇതുമാറി. ഏഴിമലയില്‍ ടൂറിസം സംരഭങ്ങള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ കുറച്ചെങ്കിലും പ്രയോജനം ഉണ്ടാവുമായിരുന്നു.
കടന്നപ്പള്ളി രാമചന്ദ്രന്‍, മന്ത്രി
അഴീക്കല്‍ തുറമുഖ വികസനത്തിന് പുതിയ നിക്ഷേപസംരംഭങ്ങള്‍ ആവശ്യമാണ്. ചരക്കുമായി അഴീക്കല്‍ പോര്‍ട്ടിലെത്തുന്ന കപ്പലുകളില്‍ തിരിച്ചയക്കാന്‍ ഉത്പന്നങ്ങളൊന്നും ജില്ലയ്ക്കില്ല. ഇതു മറിമകടക്കാന്‍ കൈത്തറിമേഖലയിലും വയനാടു നിന്നും മറ്റു അടുത്ത പ്രദേശത്തു നിന്നും തേയില പോലുള്ള ചരക്കുകള്‍ എത്തിക്കണം. ലക്ഷദ്വീപുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കണം.

എ.എന്‍ ഷംസീര്‍ എം.എല്‍.എ


മാഹി ബൈപ്പാസിന്റെ ടെന്‍ഡര്‍ നടപടികള്‍ ജനുവരി 10ന് പൂര്‍ത്തിയാകും. രണ്ടു മാസത്തിനകം ബൈപ്പാസിന്റെ പ്രവര്‍ത്തനം തുടങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ ബൈപ്പാസ് യാഥാര്‍ഥ്യമാവും. തലശേരി ഹെറിറ്റേജ് പ്രൊജക്ട് നടപടികള്‍ പുരോഗമിക്കുന്നുണ്ട്. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം അഞ്ചു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടി സ്വീകരിക്കും. തലശേരിയില്‍ മാര്‍ഷല്‍ ആര്‍ട്‌സ് അന്താരാഷ്ട്ര ബിനാലെ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

കെ.കെ ശൈലജ, മന്ത്രി


പുതിയ സംരംഭങ്ങളിലൂടെ നാട്ടിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കണം. വ്യവസായം എന്നും ലാഭം ലക്ഷ്യമിട്ടുള്ളതാണെങ്കിലും നാടിന്റെ പുരോഗതിക്കും പ്രാധാന്യം നല്‍കണം. പിന്നാക്കം നില്‍ക്കുന്ന മേഖലകളെ ഉയര്‍ത്തിക്കൊ വിമാനത്താവളം സ്ഥലമേറ്റെടുപ്പ് പരാതികളില്ലാതെ നടത്തിയത് കണ്ണൂര്‍ പാക്കേജിന്റെ സഹായത്തോടെയാണ്. ആറളം ഫാമിനെ ഉപയോഗിക്കുന്നതില്‍ കനത്ത വീഴ്ച പറ്റിയിട്ടുണ്ട്. ഫലഭൂയിഷ്ടമായ മണ്ണിനെ ഉപയോഗിക്കാന്‍ ഇനിയെങ്കിലും ശ്രമം നടത്തണം. അതുവഴിയുള്ള സാമ്പത്തികലാഭം ആദിവാസി സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണം. തലശേരി-മൈസൂരു റെയില്‍വെ പാത യാഥാര്‍ഥ്യമാകുന്നത് വ്യവസായമേഖലയ്ക്ക് കരുത്തുപകരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago