ബാര സ്‌കൂളില്‍ ഇനി മുതല്‍ ഉച്ചയൂണിനു വിഷരഹിത പച്ചക്കറി
ഉദുമ: ബാര ജി.ഡബ്ല്യു.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ വിഷരഹിതമായ പച്ചക്കറിയും കൂട്ടി ചോറുണ്ണാം. അതും സ്‌കൂള്‍ വളപ്പില്‍ സ്വന്തം കൈകൊണ്ടു നട്ടു നച്ചുണ്ടാക്കിയ വിളകള്‍. അഞ്ചു സെന്റ് സ്ഥലത്ത് വെണ്ട, പയര്‍, തക്കാളി, കാബേജ്, കോളിഫല്‍വര്‍, കോവയ്ക്ക, വഴുതനങ്ങ തുടങ്ങി അടുക്കളയിലേക്ക് അത്യാവശ്യമായ എല്ലാ വിളകളും കൃഷിചെയ്യുന്നുണ്ട്.
ഈ കൃഷിത്തോട്ടത്തില്‍ നിന്നാണ് ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ലഭ്യമാക്കുന്നത്.
കൃഷിയുടെ പരിപാലനം പ്രവൃത്തി ദിനങ്ങളില്‍ അധ്യാപകരും കുട്ടികളും നിര്‍വഹിക്കുമ്പോള്‍ അവധി ദിവസങ്ങളില്‍ രക്ഷിതാക്കളാണ് മേല്‍നോട്ടം നടത്തുന്നത്.
കൂടാതെ കൃഷി ഓഫിസില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ലഭിച്ച അകമഴിഞ്ഞ സഹകരണം കൂടിയായപ്പോള്‍ ഇവരുടെ പച്ചക്കറി തോട്ടം പടര്‍ന്നു പന്തലിച്ചു.
കൃഷിയുടെ വിളവെടുപ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി പവിത്രന്‍, പി.ടി.എ പ്രസിഡന്റ് മൂഹമ്മദ് കുഞ്ഞി, പഞ്ചായത്തംഗം മുഹമ്മദ് മാങ്ങാട്, കാവേരി, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഫര്‍ഷാദ്, രാഗിത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."