3,000 മുതല്‍ 10 ലക്ഷംവരെ
മലപ്പുറം: വാഹനം വേണ്ടവര്‍ക്കു സിവില്‍ സ്റ്റേഷനിലേക്കു വരാം, രണ്ടുതരം ഓട്ടോറിക്ഷ, പലതരം കാറുകള്‍, ലോറിയും സെയില്‍സ് വാനും എന്നുവേണ്ട, വലിയ ലോറികള്‍വരെയുണ്ടിവിടെ. 3,000 മുതല്‍ പത്തു ലക്ഷം രൂപവരെയാണ് ഒാരോ വാഹനങ്ങളുടെയും വില. ഒന്നു മിനുക്കിയാല്‍ ഉപയോഗിക്കാവുന്നതും ആക്രിക്കച്ചവടക്കാരനു മാത്രം ഉപകാരപ്പെടുന്നതുമായ വാഹനങ്ങളും കൂട്ടത്തിലുണ്ട്.
അനധികൃത മണല്‍ക്കടത്തില്‍ ഉള്‍പ്പെട്ടതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതുമായ 41 വാഹനങ്ങളാണ് അടുത്ത മാസം ലേലം ചെയ്യുന്നത്. ഇതിനായി സിവില്‍സ്‌റ്റേഷനില്‍ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കുടുംബകോടതിയുടെ പിറകുവശത്തെത്തിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. മൂന്നു ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഇവനീക്കംചെയ്യുന്നത്. ലേലത്തിനായി മാറ്റിവച്ച വാഹനങ്ങളില്‍ ഒന്‍പതെണ്ണമൊഴികെ ഭാഗിക്കിയുള്ളതിന്റെ വില നിശ്ചയിക്കല്‍ പൂര്‍ത്തിയായി. ഇവയിലെ മണല്‍ ന്യായവില വില്‍പനകേന്ദ്രമായ കലവറയ്ക്കു കൈമാറും. നേരത്തെ വില നിശ്ചയിച്ചിരുന്നെങ്കിലും കാലപ്പഴക്കം കാരണമാണ് ഒന്‍പതു വാഹനങ്ങളുടെ വില പുനര്‍നിര്‍ണയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."