യു.ഡി.എഫ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്
തിരുവനന്തപുരം: യു.ഡി.എഫ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്. സര്‍ക്കാരിനെതിരെയുളള സമരം ചെയ്യാന്‍ പ്രതിപക്ഷത്ത് യോജിപ്പ് വേണമെന്നും ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വ്യക്തമാക്കി. ഇതിനെ മറ്റു ഘടകകക്ഷികള്‍ പിന്തുണയ്ക്കുകയും ചെയ്തു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഫെബ്രുവരിയില്‍ സമര പ്രഖ്യാപന കണ്വെന്ഷന് നടത്തുമെന്നും ഈ മാസം 24ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഗ്യാലറിയിരുന്നു കളി കാണുകയാണ്. കേരളത്തില്‍ പൊലിസ് രാജാണ് നടക്കുന്നതെന്നും ആഭ്യന്തരവകുപ്പ് പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ നടത്തണമെന്ന ശക്തമായ ആവശ്യമാണ് ഉയര്‍ന്നത്. എന്നാല്‍ ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കേണ്ടെന്നു കരുതിയാണ് ഹര്‍ത്താല്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."