നിരപരാധികളെ കൊല്ലുന്നതിന്റെ ഉത്തരവാദിത്തം കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ ഏറ്റെടുക്കണമെന്ന് ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: കശ്മിരില്‍ നിരപരാധികളെ കൊല്ലുന്നതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മെഹബൂബ ഏറ്റെടുക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല.
കശ്മിര്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭരണകാലത്ത് അക്രമങ്ങളുടെ പേരില്‍ പാകിസ്താനെയോ പ്രതിപക്ഷപാര്‍ട്ടികളെയോ കുറ്റപ്പെടുത്തിയിട്ടില്ല.
മറിച്ച് പ്രശ്‌നങ്ങളില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിഗണിച്ചാണ് പരിഹാരമുണ്ടാക്കിയത്. അന്ന് പ്രതിപക്ഷം ഒരു തരത്തിലുള്ള ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
ബുര്‍ഹാന്‍വാനി കൊല്ലപ്പെതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
നെഹ്‌റു, ഇന്ദിര ഗാന്ധി എന്നിവരെ മെഹബൂബ കുറ്റപ്പെടുത്തുന്നു. ഒരിക്കലും സ്വന്തം കുറ്റമായി ഇതുവരെ ഏറ്റ് പറഞ്ഞിട്ടില്ല, ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂ എന്തിനാണ് പ്രഖ്യാപിച്ചത് എന്നറിയാന്‍ ജനങ്ങള്‍ ആവശ്യപെടുന്നതായും ഉമര്‍ അബ്ദുല്ല പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."