കോടതിയുടെ രൂക്ഷ വിമര്‍ശനം: വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
സുപ്രധാന കേസുകളില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചൊവ്വാഴ്ച വൈകുന്നേരം നാലിനു വിളിച്ചിരിക്കുന്നത്. വിജിലന്‍സ് ആസ്ഥാനത്താണ് യോഗം നടത്തുന്നത്.
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിച്ചതിനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.
ഐജി ആര്‍. ശ്രീലേഖ, മുന്‍മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ക്കെതിരേയുള്ള പരാതിയിലും അന്വേഷണം വൈകിപ്പിച്ചതിന് വിജിലന്‍സ് ഡയറക്ടര്‍ വിമര്‍ശനം കേട്ടിരുന്നു.
കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി വിജിലന്‍സിനെതിരെ തിരിഞ്ഞത്.
മന്ത്രിക്കെതിരായ ഹരജി മൂന്നാം തവണ കോടതിയിലെത്തിയ ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്.
പരാതിക്കാരന്‍ വിജിലന്‍സനെ സമീപിക്കുമ്പോള്‍ നീതി ലഭിക്കാത്തത് കൊണ്ടല്ലേ കോടതിയെ സമീപിക്കേണ്ടി വന്നത്. ഇത് തെറ്റായ കീഴ് വഴക്കമാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."