നന്മ പരിപോഷിപ്പിക്കുന്നതില്‍ കലോത്സവങ്ങള്‍ നിര്‍ണായകം: സി. മമ്മൂട്ടി എം.എല്‍.എ
തിരൂര്‍: വ്യത്യസ്ത ആശയങ്ങളുള്ള മനുഷ്യരെ ഒരേ വേദിയില്‍ കൈകോര്‍ത്തു നിര്‍ത്തുന്നതില്‍ കലോത്സവങ്ങള്‍ക്കു നിര്‍ണായക പങ്കുണ്ടെന്നു സി. മമ്മൂട്ടി എം.എല്‍.എ. ഇരുപത്തിയൊന്‍പതാമതു ജില്ലാ സ്‌കൂള്‍ കലോത്സവം തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത താല്‍പര്യങ്ങളും നിലപാടുകളുമുണ്ടാകുമ്പോഴും എല്ലാവരും ഒത്തൊരുമയോടെ ആസ്വദിക്കുന്നതു കലയും സാഹിത്യവും സംഗീതവുമാണെന്നും അദ്ദേഹം പറഞ്ഞു. കലകള്‍ മനുഷ്യഹൃദയങ്ങളിലേക്കു പകരുന്നത് സഹൃദയത്വമാണ്. അതിനാല്‍ കലോത്സവങ്ങള്‍ പ്രൗഢമാകുന്നത് അഭിമാനകരവുമാണെന്ന് എം.എല്‍.എ പറഞ്ഞു. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷനായി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുള്ള കാര്യപരിപാടികള്‍ വിശദീകരിച്ചു. കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത കോട്ടക്കല്‍ ബാപ്പുട്ടിയെ അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ പി.എസ് പ്രശാന്ത്കുമാര്‍ (അരീക്കോട് ജി.യു.പിഎസ് അരീക്കോട്), എം.ആര്‍ പുരുഷോത്തമന്‍ (അരീക്കോട് കീഴുപറമ്പ ജി.വി.എച്ച്.എസ്.എസ്) എന്നിവരെ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആദരിച്ചു. സ്വാഗതഗാനം രചിച്ച അധ്യാപകനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
തിരൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നാജിറ അഷ്‌റഫ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ കിഷോര്‍, തലക്കാട് പഞ്ചായത്ത് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ എം. കുഞ്ഞാവ, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പള്ളിയേരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കല്‍പ്പ ബാവ, കെ. ബാവ, കൗണ്‍സിലര്‍മാരായ ചെറാട്ടിയില്‍ കുഞ്ഞീത്, നിര്‍മല കുട്ടികൃഷ്ണന്‍, പി. ശാന്ത, രുഗ്മിണി ടീച്ചര്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ, ഹയര്‍സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി. ജോസ്, മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ വി.കെ അബ്ദുല്‍ ഗഫൂര്‍, എസ്.എസ്.എ ഡി.പി.ഒ വി. ശിവദാസന്‍, തിരൂര്‍ ഡി.ഇ.ഒ സിനി ആന്റണി, ബോയ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ.എ രാധാകൃഷ്ണന്‍, ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാരദ, ബോയ്‌സ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വി.എസ് സജീവന്‍, ഗേള്‍സ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.പി ഗണേശ് കുമാര്‍, അഡ്വ. പി. നസറുള്ള, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഒ. ശ്രീനാഥന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."