സ്കൂളില്‍ വിദ്യാര്‍ഥികളെ കൈ പിന്നോട്ടുകെട്ടി നടത്തിച്ചത് വിവാദമാകുന്നു
അരീക്കോട്: കുട്ടികളില്‍ അച്ചടക്കം ശീലിപ്പിക്കാന്‍ ഇരു കൈകളും പിന്നിലേക്കു കെട്ടി നടത്തിച്ച സംഭവം വിവാദമാകുന്നു. അരീക്കോട് ചെമ്രക്കാട്ടൂര്‍ ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളെയാണ് അധ്യാപകര്‍ അച്ചടക്ക പരിശീലനത്തിന്റെ പേരില്‍ കൈകള്‍ പിന്നോട്ടു കെട്ടി നിര്‍ബന്ധിച്ച് നടത്തിയത്.
ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലുള്ള കുട്ടികളെ ഒഴിവുസമയങ്ങളില്‍ ഇങ്ങനെ നടത്തുന്നതായി രക്ഷിതാക്കള്‍ പറയുന്നു. രണ്ടു മാസംമുന്‍പു ചില അധ്യാപകരുടെ ഇഷ്ടാനുസരണമാണ് സ്കൂളില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന പുതിയ രീതി തുടങ്ങിയതെന്ന ആരോപണമാണ് രക്ഷിതാക്കള്‍ക്കുള്ളത്. ഇന്റര്‍വല്‍ സമയത്തും ഉച്ചയ്ക്കു ഭക്ഷണം കഴിച്ചതിനു ശേഷവുമാണ് ചില അധ്യാപകര്‍ നിര്‍ബന്ധിച്ചു വിദ്യാര്‍ഥികളെ നടത്തിക്കുന്നതായി ആക്ഷേപമുള്ളത്.
സംഭവത്തില്‍ അധ്യാപകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായപ്പോഴാണ് പ്രശ്നം പുറത്തറിയുന്നത്. ഇതോടെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് രക്ഷിതാക്കള്‍. കഴിഞ്ഞ ദിവസം അവധി കഴിഞ്ഞു സ്കൂള്‍ തുറന്നതോടെ സംഭവം ചര്‍ച്ചയാകുകയും എ.ഇ.ഒ, വി.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി രക്ഷിതാക്കള്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവരോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."