സഊദിയില്‍ വിമാനക്കമ്പനികള്‍ വീണ്ടും ആഭ്യന്തര നിരക്കുകള്‍ വര്‍ധിപ്പിച്ചു
ജിദ്ദ: രാജ്യത്തെ വിമാനക്കമ്പനികള്‍ ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ പത്തു ശതമാനം വര്‍ധിപ്പിച്ചു. ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഈ വര്‍ഷം മുതല്‍ വര്‍ധന നടപ്പാക്കിയത്.
ആദ്യഘട്ടമായി കഴിഞ്ഞ വര്‍ഷവും പത്തു ശതമാനം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷവും പത്തു ശതമാനം നിര്‍ക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്. ഇതിന്റെ ഭാഗമായി 2019 ല്‍ ടിക്കറ്റ് നിരക്ക് പൂര്‍ണമായും സ്വതന്ത്രമാക്കും.
ഇതിനു പുറമെ 70 ശതമാനം സീറ്റുകള്‍ കാലിയാണെങ്കില്‍ പുതിക്കിയ ടിക്കറ്റ് നിരക്കിന്റെ 80 ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നതിന് കമ്പനികള്‍ക്ക് അനുമതിയുണ്ട്. ആഭ്യന്തര ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് സഊദിയിലെ സ്വകാര്യ വിമാന കമ്പനികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ടിക്കറ്റ് നിരക്ക് ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുന്നതിന് സഊദി വ്യേമയേന മന്ത്രാലയം അനുമതി നല്‍കിയത്.
അതേസമയം എണ്ണ വില വന്‍തോതില്‍ കുറഞ്ഞതിനാല്‍ ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ ഇപ്പോള്‍ ഉയര്‍ത്തേണ്ട കാര്യമില്ലെന്ന് അറബ് സെന്റര്‍ ഫോര്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ വൈസ് പ്രസിഡന്റ് ഖാലിദ് ഖലീല്‍ പറഞ്ഞു. ഇന്ധന വില കുറഞ്ഞതിനാല്‍ ലോകത്തെ നിരവധി വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."