തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നറുക്കെടുപ്പില്ല; അവസരം കാത്ത് കേരളം
കൊണ്ടോട്ടി: തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുമെന്നതിനാല്‍ ഇത്തരത്തില്‍ ഊഴം കാത്തിരിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ അപേക്ഷകര്‍. കഴിഞ്ഞ വര്‍ഷം മുതലാണ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും, 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഹജ്ജിന് നറുക്കെടുപ്പ് കൂടാതെ അവസരം നല്‍കുന്നത്. കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകരുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം നിലവിലുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാന എന്നീ അഞ്ചു സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം കിട്ടാത്ത അഞ്ചാം വര്‍ഷക്കാരുണ്ട്. ഇവരെ കാറ്റഗറി ബിയില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അവസരം നല്‍കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാറ്റഗറി-എ. കാറ്റഗറി-ബി, ജനറല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഹജ്ജ് അപേക്ഷകരെ ഉള്‍പ്പെടുത്തുന്നത്. കാറ്റഗറി-എ യില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവരും, കാറ്റഗറി-ബിയില്‍ തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത അഞ്ചാം വര്‍ഷക്കാരെയുമാണ് ഉള്‍പ്പെടുത്തുന്നത്. ഈ രണ്ടു വിഭാഗക്കാര്‍ക്കും ഹജ്ജ് ക്വാട്ട കുറഞ്ഞാലും നേരിട്ട് സീറ്റ് അനുവദിക്കും. ഇരു കാറ്റഗറി കഴിഞ്ഞും സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ മാത്രമെ ജനറല്‍ കാറ്റഗറിയില്‍ നറുക്കെടുപ്പിലൂടെ അവസരം നല്‍കൂ.
അഞ്ചാം വര്‍ഷക്കാരില്‍ കൂടുതല്‍ അപേക്ഷകരും കേരളത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ നാലാം വര്‍ഷക്കാരായ മുഴുവന്‍ പേരും ഇത്തവണ അപേക്ഷ നല്‍കിയാല്‍ ഒന്‍പതിനായിരത്തിലേറെ പേര്‍ക്ക് കാറ്റഗറി ബിയില്‍ തന്നെ അവസരം ലഭിക്കും. ഗുജറാത്തില്‍ നാലായിരത്തോളം പേരാണ് ഇത്തരത്തിലുളളത്. മറ്റിടങ്ങളിലെല്ലാം അഞ്ഞൂറില്‍ താഴെ പേര്‍ മാത്രമാണുള്ളത്. കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അപേക്ഷകര്‍ വര്‍ധിച്ചത് മൂലം കഴിഞ്ഞ വര്‍ഷം സീറ്റുകള്‍ അധികം ലഭിച്ചത്. കേരളത്തിന് ഹജ്ജ് ക്വാട്ടയേക്കാള്‍ 4,910 സീറ്റുകളും, ഗുജറാത്തിന് 3,728 സീറ്റും, ഉത്തരാഖണ്ഡിന് 49 സീറ്റുമാണ് അധികം ലഭിച്ചത്.
കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ അപേക്ഷകരുടെ ക്രമാതീതമായ വര്‍ധനവാണുള്ളത്. എന്നാല്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളില്‍ മിക്കയിടത്തും അപേക്ഷകര്‍ കുറയുകയും ഹജ്ജ് ക്വാട്ടക്ക് പോലും അപേക്ഷകരെ കിട്ടാത്ത അവസ്ഥയുമാണുള്ളത്. അഞ്ചു വര്‍ഷമായി പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ഒഡിഷ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹജ്ജ് ക്വാട്ടക്കനുസരിച്ചുള്ള അപേക്ഷകരില്ല. കഴിഞ്ഞ വര്‍ഷം ബംഗാളിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് ഒഴിഞ്ഞു കിടന്നത്. 13,465 ഹജ്ജ് സീറ്റുകള്‍ ലഭിച്ച ബംഗാളില്‍ 8905 അപേക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 4,05,187 ഹജ്ജ് അപേക്ഷകരാണുണ്ടായിരുന്നത്. ഇവരില്‍ 76,417 പേരും കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഓരോ വര്‍ഷവും 10,000 ലേറെ അപേക്ഷകരുടെ വര്‍ധനവാണ് ഉണ്ടാകുന്നത്.
തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിയ പുതിയ രീതി. ഹജ്ജ് ക്വാട്ടകുറഞ്ഞാലും തുടര്‍ച്ചയായി അപേക്ഷിച്ച് കാത്തിരുന്നാല്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ് തീര്‍ഥാടകര്‍ക്കുള്ളത്. കേരളത്തില്‍ ഈ വര്‍ഷം ഇതു മൂലം അപേക്ഷകരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. ഹജ്ജ് അപേക്ഷക്ക് അനുസരിച്ച് ക്വാട്ട നല്‍കണമെന്ന ആവശ്യം പരിഗണിച്ചാല്‍ കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും.
പാന്‍കാര്‍ഡില്ലാതെ
പ്രൊസസിങ് ചാര്‍ജ്
സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
കൊണ്ടോട്ടി: പാന്‍കാര്‍ഡില്ലാത്തതിനാല്‍ ഹജ്ജ് അപേക്ഷകരുടെ പ്രൊസസിങ് ചാര്‍ജ് ചില ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. ഓരോ ഹജ്ജ് അപേക്ഷകനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയോ ഏതെങ്കിലും ശാഖയില്‍ 300 രൂപ വീതം പ്രൊസസിങ് ചാര്‍ജ് നല്‍കണമെന്നാണ് നിബന്ധന.
ഹജ്ജ് അപേക്ഷയോടൊപ്പം ലഭിക്കുന്ന പേ-ഇന്‍-സ്ലിപ്പ് ഉപയോഗിച്ചാണ് പണം നിക്ഷേപിക്കേണ്ടത്. പണം അടച്ചതിന്റെ സ്ലിപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
ഹജ്ജ് കമ്മിറ്റി ഈ തുക പണമായോ ഡിമാന്റ് ഡ്രാഫ്റ്റ് ആയോ സ്വീകരിക്കുകയില്ല. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ പേര് ഉണ്ടെങ്കില്‍ മുഴുവന്‍ പേരുടേയും തുക ഒന്നിച്ചാണ് അടയ്‌ക്കേണ്ടത്. രണ്ട് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് പണം അടയ്‌ക്കേണ്ടതില്ല.
പ്രൊസസിങ് ചാര്‍ജ് അടക്കാന്‍ എത്തുമ്പോള്‍ പാന്‍കാര്‍ഡാണ് ബാങ്ക് അധികൃതര്‍ ആദ്യം ചോദിക്കുന്നതെന്നാണ് ആക്ഷേപം. മാത്രവുമല്ല പ്രായമായവരുടെ തുക അടക്കാനെത്തുന്നവരോട് അപേക്ഷകന്‍ നേരിട്ടെത്താതെ പണം സ്വീകരിക്കില്ലെന്ന് പറഞ്ഞ് തിരച്ചയക്കുന്നതായും പരാതിയുണ്ട്. മുന്‍വര്‍ഷങ്ങളിലൊന്നും ഇത്തരത്തിലൊരു പരാതിയോ ആക്ഷേപമോ ഉണ്ടായിരുന്നില്ലെന്നും അപേക്ഷകര്‍ പറയുന്നു.
ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം 24 വരെയാണ്. ഇതിനിടയില്‍ പാന്‍കാര്‍ഡ് നേടി പണം അടക്കുകയെന്നത് സാധ്യവുമല്ല.പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് അപേക്ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."