ജയില്‍ പരിഷ്കാരം: അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മിഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ പരിഷ്കരണം സംബന്ധിച്ചു പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ മുന്‍ ഡി.ജി.പിയും നാഷനല്‍ യൂനിവേഴ്സിറ്റി ഫോര്‍ പൊലിസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ നോഡല്‍ ഓഫിസറുമായ ഡോ. അലക്സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മിഷനായി നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് അലക്സാണ്ടര്‍ ജേക്കബിന്റെ പേരു നിര്‍ദേശിച്ചത്. മൂന്നു മാസത്തിനകം മൂന്ന് ഘട്ടങ്ങളിലായി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷനു നിര്‍ദേശം നല്‍കും. ആദ്യ ഘട്ടത്തില്‍ തടവുകാരുടെ സുരക്ഷിത കസ്റ്റഡി, സ്വഭാവ ദൂഷ്യങ്ങളിലെ തിരുത്തല്‍ നടപടികള്‍ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടായിരിക്കും സമര്‍പ്പിക്കുക. രണ്ടാം ഘട്ട റിപ്പോര്‍ട്ട് ജയിലിലെ റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതായിരിക്കും.
നോഡല്‍ ഓഫിസറെന്ന നിലയില്‍ അലക്സാണ്ടര്‍ ജേക്കബിന് ഒരു വാഹനവും രണ്ടു ഡ്രൈവര്‍മാരും ഓഫിസുമുണ്ട്. അതുകൊണ്ട് കമ്മിഷന് ഓഫിസും വാഹനവും ജീവനക്കാരേയും ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."