HOME
DETAILS
MAL
സ്കോളര്‍ഷിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തണം
backup
January 04 2017 | 19:01 PM
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നല്കുന്ന മെറിറ്റ് കംമീന്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ഥികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തണമെന്നു സ്കോളര്‍ഷിപ്പ് സ്പെഷല്‍ ഓഫിസര്‍ അറിയിച്ചു. നോണ്‍ ആക്ടീവ്, നോണ്‍ ഓപറേഷണല്‍, ഡോര്‍മന്റ്, ട്രാന്സാക്ഷന് ലിമിറ്റ് ഫിക്സഡ് അക്കൗണ്ട് എന്നീ ന്യൂനതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കണം.
ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന അക്കൗണ്ടിലേക്ക് സ്കോളര്‍ഷിപ്പ് തുക നിക്ഷേപിക്കുമ്പോള്‍ ഇത്തരം ന്യൂനതകളുള്ള അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ആവുകയില്ല എന്നതിനാലാണ് നിര്‍ദേശം. കോര്‍ ബാങ്കിങ് സംവിധാനമില്ലാതെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ഡി.ബി.ടി മുഖേന തുക നിക്ഷേപിക്കാന്‍ തടസമുണ്ടെന്നും സ്പെഷല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."