ഐ.എന്‍.ടി.യു.സി റിസര്‍വ് ബാങ്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കൊച്ചി:മോദി സര്‍ക്കാരിന്റെ ജനദ്രോഹ സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്കെതിരെ ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച റിസര്‍വ് ബാങ്ക് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
രണ്ടായിരത്തോളം പ്രവര്‍ത്തകരാണ് ടൗണ്‍ഹാളില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ പങ്കെടുത്തത്. രാവിലെ എറണാകുളം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലൂര്‍ റിസര്‍വ് ബാങ്ക് ഒഫീസിന് മുന്നില്‍ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലിസ് ബലപ്രയോഗത്തിലൂടെ നേരിട്ടു. ഇത് സംഘര്‍ഷത്തിന് വഴിവച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് പൊലിസ് ജല പീരങ്കി പ്രയോഗിച്ചു. പിന്നീട് പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഓഫീസ് ഉപരോധം ഐ.എന്‍.ടി.യു സി സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.കെ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ടി.ജെ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി നേതാക്കളായ അഡ്വ.കെ.പി ഹരിദാസ്, പി.ജെ ജോയ്, എം.എം രാജു, എം.എം അലിയാര്‍, പി.ടി പോള്‍, വി.പി ജോര്‍ജ്, കെ.എക്‌സ് സേവ്യര്‍, റഷീദ് താനത്ത്, ബാബു തോമസ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, എ.ബി സാബു, ബാബു പുത്തനങ്ങാടി, സലീന മോഹന്‍, ഉണ്ണി കാക്കനാട്, ലൈമി ദാസ്, ജീമോന്‍ കയ്യാല, സൈമണ്‍ ഇടപ്പള്ളി എന്നിവര്‍ സംസാരിച്ചു. ടി.കെ രമേശന്‍ സ്വാഗതവും പോള്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.ജില്ലാ ഭാരവാഹികളായ കെ.എക്‌സ് താരാനാഥ്, എം.പി ശിവദത്തന്‍, പി.എം ഏലിയാസ്, എന്‍.പി അമ്മു, തോമസ് കണ്ണടി, ഏലിയാസ് കാരിപ്ര, എം.എ ബദര്‍, ഷൈജു കേളന്തറ, നബീസ ഷുക്കൂര്‍, ഷീബ സാമുവല്‍, റോസ്‌ലിന്‍ തോമസ്, എന്‍.എം ആമിര്‍, വൈക്കം നസീര്‍, ഷിബു മലയില്‍, റാണി സേവ്യര്‍, ഷുഹൈബ്, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."