HOME
DETAILS

പ്ലസ്‌വണ്‍, ഡിഗ്രി ഏകജാലകം വിദ്യാര്‍ഥികളുടെ ദുരിതം മാറ്റണം: അക്ഷയ യൂനിയന്‍

  
backup
May 24 2016 | 20:05 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8f%e0%b4%95%e0%b4%9c%e0%b4%be%e0%b4%b2

മലപ്പുറം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായി തുടര്‍പഠനത്തിനായി പ്ലസ്‌വണ്ണിനും പ്ലസ്ടു കഴിഞ്ഞ് ബിരുദകോഴ്‌സിനും അപേക്ഷിക്കുന്ന വിദ്യാര്‍ഥികളും ദുരിതത്തിലാണെന്ന് അക്ഷയ യൂനിയന്‍. ഹയര്‍സെക്കന്‍ഡറി പഠനത്തിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നു നീന്തലറിയാമെന്ന സാക്ഷ്യപത്രവും പഠനം പൂര്‍ത്തീകരിച്ച സ്‌കൂളില്‍ നിന്നും ക്ലബ് അംഗത്വപത്രവും മാര്‍ക്ക് ലിസ്റ്റും ആധാര്‍ നമ്പറുമായും രാവിലെ തൊട്ട് ഉച്ചവരേയും ചിലര്‍ വൈകുന്നേരം വരേയും മണിക്കൂറികളോളം വരിനിന്നാലും അപേക്ഷ സമര്‍പ്പിക്കാനാവുന്നില്ലെന്നും അക്ഷയ ആന്റ് ആള്‍ ഐ.ടി എന്റ്ര്!പ്രണേഴ്‌സ,് എംപ്ലോയിസ് യൂണിയന്‍ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍വകലാശാലയുടെ സൈറ്റില്‍ രജിസ്‌റ്റ്രേഷന്‍ ഫീസായി 250 രൂപയും സര്‍വീസ് ചാര്‍ജ് 10 രൂപയും ഉള്‍പ്പെടെ 260 രൂപ അടവാക്കാല്‍ വേഗതയില്‍ നടക്കുന്നുണ്ട്. അതേസമയം വ്യക്തിഗത, വിദ്യാഭ്യാസ, തുടര്‍പഠന വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അക്ഷയയുള്‍പ്പെടെയുള്ള മിക്ക ഓണ്‍ലൈന്‍ സര്‍വീസ് സെന്റുകളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ വെബ്‌പേജ് തുറന്ന് ഇരുന്നാല്‍ ഒന്നോ രണ്ടോ പേരുടെ അപേക്ഷകളാണു സമര്‍പ്പിക്കാന്‍ സാധിക്കുന്നത്. സര്‍വകലാശാലയുടെയും ഹയര്‍സെക്കണ്ടറി വകുപ്പിന്റെയും ഇന്റര്‍നെറ്റ് സര്‍വറുകള്‍ വേണ്ടത്ര കപ്പാസിറ്റിയില്ലാത്തതും രണ്ട് അപേക്ഷകളും ഒരേ സമയത്തു തന്നെ ക്ഷണിച്ചതും മെല്ല#െപ്പോക്കിനിടയാക്കി. ഈ മാസം 31നു തന്നെ അവസാന ദിവസമായി നിശ്ചയിക്കുയും ചെയ്തതോടെ തിരക്കും വര്‍ധിച്ചു. അക്ഷയയുള്‍പ്പെടെ മിക്ക സര്‍വീസ് സെന്റുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ബി.എസ്.എന്‍.എല്‍. ബ്രോഡ്ബ്രാന്റ് വേണ്ടത്ര ബ്രൗസിങ് വേഗതയില്ലാത്തതും ദുരിതം വര്‍ധിപ്പിച്ചു.
യോഗത്തില്‍ ജില്ല പ്രസിഡന്റ് പി.പി. അബ്ദുല്‍ നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഷ്‌റഫ് പട്ടാക്കല്‍ അരിക്കോട്, ഹംസ മീനടത്തൂര്‍, സി.എച്ച്.അബ്ദുസമദ് മലപ്പുറം, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, കെ.എം മൊയ്തു (ബാബു) കൊണ്ടോട്ടി, പി.കെ മന്‍സൂര്‍ അലി പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് ഷിഹാബ് പടിഞ്ഞാറ്റുമുറി, കെ. മുഹമ്മദ് ഷാജി പടപ്പറമ്പ, കമ്മിറ്റി അംഗങ്ങളായ കെ. ഹബീബ്‌റഹ്മാന്‍ ഒതുക്കുങ്ങല്‍, ടി. മുഹമ്മദ് റിയാസ് കോട്ടക്കല്‍, പി. തഫ്‌സീറലി പൊന്‍മള, പി. സഹദ് ചാപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

എ പ്ലസ് ജേതാക്കള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം
ജില്ലയിലെ എസ്.എസ്.എ്ല്‍.സി, പ്ലസ്ടു എ പ്ലസ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു. നാളെ രാവിലെ 9.30ന് തിരൂര്‍ വാഗണ്‍ട്രാജഡി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരൂര്‍,തിരുങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ജേതാക്കളെ ആദരിക്കും. ചടങ്ങില്‍ നിയുക്ത സ്പീക്കറും പൊന്നാനി എം.എല്‍.എയുമായ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
31നു മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലപ്പുറം,വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ജേതാക്കള്‍ പങ്കെടുക്കും. ഇ.ടി മുഹമ്മദ ബഷീര്‍ എം.പി, നിയുക്ത എം.എല്‍.എമാരായ പി.ഉബൈദുള്ള, എ.പി അനില്‍കുമാര്‍, പി.വി അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബിരുദാനന്തര ബിരുദം പോളി ടെക്‌നിക് എന്നിവയ്ക്കു പഠിക്കുന്ന ജില്ലയിലെ പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ലാപ് ടോപ്പ് വതരണത്തന്റെ ഉദ്ഘാടനവും അന്നേദിവസം ടൗണ്‍ ഹാളില്‍ നടക്കും. ജില്ലയിലെ വിദ്യാലയങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന വാട്ടര്‍ പ്യൂരിഫൈര്‍, വെന്റിംഗ് മെഷീന്‍ വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം 27ന് ഉച്ചക്ക് 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago