HOME
DETAILS
MAL
ചെറുകുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി
backup
January 05 2017 | 07:01 AM
പഴയങ്ങാടി: കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ചെറുകുന്ന് പഞ്ചായത്തിലെ ദാലില്‍ വടക്കേഭാഗത്ത് പൈപ്പ് പൊട്ടല്‍ വ്യാപകം. ദാലില്‍ കയര്‍ ഫാക്ടറി മുതല്‍ വടക്കേഭാഗം വരെ നാല് സ്ഥലങ്ങളിലായാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. സമീപത്തെ വിട്ടുപറമ്പിലും പാടത്തും വെള്ളം കെട്ടികിടക്കുന്ന നിലയിലാണ്.
പൈപ്പ് പൊട്ടല്‍ സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതാണ് അടിക്കടി പൊട്ടാന്‍ കാരണമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."