ആദിവാസി ക്ഷേമത്തിന് കോടികള്‍: ആദിവാസികള്‍ക്കു ദുരിതം മാത്രം
വാളയാര്‍: സംസ്ഥാന സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിന് കോടികള്‍ ചെലവഴിക്കുമ്പോഴും ആദിവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. വാളയാര്‍ ഡാം റോഡിന് സമീപം പാറക്കളം ആദിവാസി കോളനിയിലെ 12 കുടുംബങ്ങള്‍ക്ക് ഇപ്പോഴും സ്വന്തമായി ഭൂമിയും വീടും ഇല്ല. വനപ്രദേശത്തിന് സമീപം ഓലമേഞ്ഞ കൂരകളിലാണ് ഇവര്‍ കാലങ്ങളായി താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് കുരുന്നുകളും സ്ത്രീകളും കഷ്ടത്തിലാണ്. വര്‍ഷങ്ങളായി സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്ന് ഇവര്‍ പറയുന്നു. റോഡും വെള്ളവും വെളിച്ചവും ഇല്ലാത്ത പ്രദേശത്ത് 12 കുടുംബങ്ങളാണ് കൂലിപ്പണിയെടുത്ത് ജീവിക്കുന്നത്.
സ്ത്രീകളെ തൊഴിലുറപ്പ് പദ്ധതിയില്‍പ്പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആദിവാസി കുടുംബങ്ങള്‍ പറയുന്നു. വെളിച്ചമില്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ആദിവാസി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പലതവണ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് ഭരണം മാറി മാറി വന്നിട്ടും ഇവര്‍ക്ക് വേണ്ട ആനുകൂല്യങ്ങളോ അതിനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."