HOME
DETAILS
MAL
14കാരിയെ പീഡിപ്പിച്ച എം.എല്‍.എ അറസ്റ്റ് ഭയന്ന് ഒളിവില്‍
backup
January 05 2017 | 19:01 PM
ഷില്ലോങ്: പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പൊലിസ് തിരയുന്ന എം.എല്‍.എയെ കണ്ടെത്താനായില്ല. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് ജൂലിയസ് ദോര്പങ് എം.എല്‍.എ ഒളിവില്‍ പോയത്. കേസ് കോടതിയിലെത്തിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ വച്ച് രണ്ടു തവണയായിട്ടാണ് 14 കാരിയായ പെണ്‍കുട്ടിയെ എം.എല്‍.എ പീഢിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."