പഞ്ചാബില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.24 ശതമാനം വര്‍ധനവ്
ചണ്ഡീഗഡ്: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.24 ശതമാനമത്തിന്റെ വര്‍ധനവ്. മൊത്തം 1.97 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1.24 ശതമാനമാണ് പുത്തന്‍ വോട്ടര്‍മാരായി ഇത്തവണ പോളിങ് ബൂത്തിലേക്ക് എത്തുന്നതെന്ന് പഞ്ചാബ് ചീഫ് ഇലക്ഷന്‍ കമ്മിഷനര്‍ വിജോയ് കുമാര്‍ സിങ് അറിയിച്ചു.
18നും 19നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 3,67,077 ആണ്. പുതിയ വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് സംസ്ഥാനത്തുള്ളതെന്നും ഇലക്ഷന്‍ കമ്മിഷനര്‍ അറിയിച്ചു.
1,04,40,310 പുരുഷന്‍മാരും 93,09,274 സ്ത്രീ കളുമടക്കം 1,97,49,964 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് എന്‍.ആര്‍.ഐ വോട്ടര്‍മാരുടെ എണ്ണം കേവലം 281 ആണ്.
117 അസംബ്ലി മണ്ഡലത്തിലേക്കായി 22,600 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കുന്നതെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."