മഞ്ഞപ്പിത്തരോഗബാധ ആരോഗ്യവകുപ്പ് ഇടപെടണം; യുഡിഎഫ്
ഗുരുവായൂര്‍: നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശത്ത് മഞ്ഞപ്പിത്തരോഗബാധ പടരുന്നത് തടയാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിന് കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ സേവനം തേടണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു.
നഗരസഭ സത്വരമായ നടപടികള്‍ സ്വീകരിക്കാതെ യോഗം നടത്തി പിരിയുകയാണുണ്ടായതെന്നും രോഗപ്രതിരോധത്തിനുവേണ്ട നിര്‍ദ്ദേശങ്ങളോ ലഘുലേഖകളോ വീടുകളിലെത്തിയില്ലെന്നും പ്രതിപക്ഷനേതാവ് ആന്റോ തോമസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ബഷീര്‍ പൂക്കോട്, വിനോദ്കുമാര്‍, ശ്രീന സുവിഷ്, പൂക്കോട് മണ്ഡലം പ്രസിഡന്റ് എം.വി. ലോറന്‍സ് എന്നിവര്‍ വീടുകളിലെത്തി രോഗികളെ സന്ദര്‍ശിച്ചു.
ഗുരുവായൂരില്‍ നടന്ന ഒരു വിവാഹസല്‍ക്കാരത്തില്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതുപ്രകാരം ഈ സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും രോഗം ഉണ്ടായിട്ടുണ്ടാകാം. ഇതുകൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."