കേസ് അന്വേഷണത്തിന് എട്ടോളം സംഘങ്ങള്‍
കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ എല്‍.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തലക്ക് അടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ എട്ടോളം സംഘങ്ങള്‍.
ജില്ലയിലെ പൊലിസിന്റെ മുഴുവന്‍ ശേഷിയും കേസന്വേഷണത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. ക്രൈംബ്രാഞ്ച് ,സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ അന്വേഷണ വിഭാഗങ്ങളെല്ലാം തന്നെ കേസന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദിനെ ആക്രമിച്ചവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ആഡംബര കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഈ കാര്‍ പ്രതികളുടേതാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. പൊലിസിന്റെ അന്വേഷണം തുടരുന്നതിനിടയില്‍ പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഏതാനും പേരുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കുന്നതിന് പൊലിസ് നടപടി ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."