ആവേശത്താളത്തില്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും
കോട്ടയം: നാലു ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ കലോത്സവത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ കപ്പിലേക്കാണ്. ഇത്തവണ കപ്പിനുടമയാരാകുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ.അതിഗൗരവമായ വിഷയങ്ങള്‍ക്ക് ഇന്നലെവരെ വേദിയായ പല സ്‌കൂളിലും ഇന്നെത്തിയാല്‍ ചിരിച്ചു തലകുത്താം. വഞ്ചിപ്പാട്ടും നാടന്‍പാട്ടും കേട്ട് ആസ്വദിക്കാം..ഇത്തരത്തില്‍ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ട് കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ ഇന്നലെ പകല്‍ മോഹിനിയാട്ടവും കുച്ചിപ്പുടിയും വേദിയില്‍ തകര്‍ത്തപ്പോള്‍ രാത്രിയില്‍ പ്രതിഷേധങ്ങളുടെ രംഗവേദിയായി നാടക മത്സരയിനം മാറി.
നാടക മത്സരത്തിലെ വിധി പ്രഖ്യാനപത്തെ തുടര്‍ന്നുണ്ടായ തര്‍ക്കവും പ്രതിഷേധവും തീര്‍ക്കാന്‍ ഒടുവില്‍ കാഞ്ഞിരപ്പള്ളി എസ്.ഐയ്ക്ക് നേരിട്ട് ഇടപെടേണ്ടി വന്നു. രക്ഷിതാക്കള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളും കട്ടക്കലിപ്പുമായി എത്തിയെന്ന പ്രത്യേകതയുമുണ്ടായിരുന്നു. നൃത്ത ഇനങ്ങളുടെ ദിനമായിരുന്നു ഇന്നലെ. മാഹിനിയാട്ടം, കേരളനടനം,കുച്ചിപ്പുടി തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങള്‍ അരങ്ങില്‍ നിറഞ്ഞാടി. കഥകളി മത്സരങ്ങള്‍ നടന്ന വേദി സെന്റ് ഡൊമനിക് സ്‌കൂളിന്റെ മുകള്‍ നിലയിലാക്കിയത് മത്സരാര്‍ത്ഥികളെ വലച്ചു. കഥകളി വേഷവും അണിഞ്ഞ് നടകയറി മുകള്‍ നിലയില്‍ എത്താന്‍ മത്സാരാര്‍ത്ഥികള്‍ നന്നേ പ്രയത്‌നിച്ചു.
ഏറ്റവും അധികം മത്സര ഇനങ്ങള്‍ അരങ്ങേറിയ ഇന്നലെ 2163 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. ഇന്നലെ തിരശീലവീണ അറബി കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈരാറ്റുപേട്ടയും ജേതാക്കളായി.
സംഗീത ഇനങ്ങളും ഇനങ്ങള്‍ക്കും ഇന്നലെ പരിസമാപ്തിയായി. സ്റ്റേജിലെ സാങ്കേതിക തകരാറുകള്‍ വിവിധ മത്സരങ്ങളെ കാര്യമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."